രാജ്യസഭാ ഉപാധ്യക്ഷനെതിരെ അവിശ്വാസപ്രമേയ നീക്കം; 12 പാര്‍ട്ടികള്‍ നോട്ടിസ് നല്‍കി

Share now

ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിങ്ങിനെതിരെ അവിശ്വാസപ്രമേയ നീക്കവുമായി പ്രതിപക്ഷം. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, ടിആര്‍എസ്, സിപിഐ, സിപിഎം, എന്‍സിപി, ആര്‍ജെഡി, നാഷനല്‍ കോണ്‍ഫറന്‍സ്, ഡിഎംകെ, എഎപി എന്നിവ ഉള്‍പ്പെടെ 12 പാര്‍ട്ടികള്‍ ചേര്‍ന്നാണ് അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്‍കിയത്.

കാര്‍ഷിക ബില്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ട് സഭയിലുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് നീക്കം. സഭാനടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സമര്‍പ്പിച്ച അപേക്ഷ ഉപാധ്യക്ഷന്‍ തള്ളിയിരുന്നു. പ്രതിഷേധിച്ച അംഗങ്ങള്‍ക്കെതിരെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു നടപടിക്കൊരുങ്ങി.


Share now