ചാണകവും ഗോമൂത്രവും ഫലിക്കില്ല; ബി.ജെ.പി നേതാവിന്റെ മരണവാര്‍ത്തയില്‍ കമന്റിട്ട രണ്ടുപേര്‍ അറസ്റ്റില്‍

Share now

ഇംഫാല്‍: സോഷ്യല്‍മീഡിയയില്‍ വിവാദ കമന്റിട്ട മാധ്യമപ്രവര്‍ത്തകനെയും സാമൂഹ്യപ്രവര്‍ത്തകനെയും മണിപ്പൂരില്‍ അറസ്റ്റ് ചെയ്തു. മണിപ്പൂരില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് കോവിഡ് ബാധിച്ച് മരണപ്പെട്ട വാര്‍ത്തയില്‍ കമന്റിട്ടതിന്റെ പേരിലാണ് ഇരുവരും അറസ്റ്റിലായിരിക്കുന്നത്. കിഷോര്‍ചന്ദ്ര വാംഘേം എന്ന മാധ്യമപ്രവര്‍ത്തകനും എരെന്ത്രോ ലിഷിബോം എന്ന സാമൂഹിക പ്രവര്‍ത്തകനുമാണ് അറസ്റ്റിലായത് ഇദ്ദേഹം മുന്‍ പ്രൊഫസറാണ്. ഇരുവരെയും മെയ് 17വരെ പോലീസ് കസ്റ്റഡിയില്‍വിട്ടു.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സാഘോം തികേന്ദ്ര സിങ് കഴിഞ്ഞദിവസം കോവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു. ഇതിനെക്കുറിച്ചുള്ള സോഷ്യല്‍മാഡിയ വാര്‍ത്തയിലാണ് ഇവര് കമന്റിട്ടത്. ‘ചാണകവും ഗോമൂത്രവും ഫലിക്കില്ല’ എന്നായിരുന്നു കമന്റ്. മാധ്യമപ്രവര്‍ത്തകന്‍ കിഷോര്‍ചന്ദ്രയെ ഇതിന് മുമ്പ് രണ്ടുതവണ സോഷ്യല്‍മീഡിയ കമന്റിന്റെ പേരില്‍ ബി.ജെ.പി ഭരിക്കുന്ന മണിപ്പൂർ സർക്കാർ അറസ്റ്റ് ചെയ്തിട്ടുണ്ട്.


Share now