അൻപതിന്റെ ശോഭയിൽ ശോഭന..

Share now

ഒരുകാലത്ത് മലയാള സിനിമയെ ആട്ടി വാഴ്ന്ന നടിമാരിൽ ഒരാളായിരുന്നു മലയാളികളുടെ ഇഷ്ട താരം ശോഭന തന്റെ നൃത്ത പാടവം കൊണ്ടും അഭിനയമികവ് കൊണ്ടും പ്രേക്ഷക മനസ്സിൽ ഇന്നും നിറ സാന്നിധ്യമാണ് നടി.

ഇന്ന് താരത്തിന്റെ അൻപതാം പിറന്നാളാണ്. നിരവധിപേരാണ് നടിയ്ക്ക് പിറന്നാൾ ആശംസകളുമായി രംഗത്ത് വന്നിരിക്കുന്നത് . ഇന്ത്യൻ സിനിമയ്ക്ക് ശ്രീദേവി എങ്ങനെയാണോ അതുപോലെയാണ് മലയാളത്തിന് ശോഭന എന്നാണ് മിക്കവരും പറയുന്നത്. 1970 മാർച്ച് 21ന് തിരുവനന്തപുരത്താണ് നടിയുടെ ജനനം .

1984ൽ പുറത്തിറങ്ങിയ ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെ ബാലചന്ദ്രമേനോൻ്റെ നായികയായി, മലയാള സിനിമയിൽ അരങ്ങേറിയ നടി പിന്നീട് വെച്ചടി വെച്ചടി ഉയരുകയായിരുന്നു . തൻ്റെ പ്രകടനം കൊണ്ട് ആരാധകരെ കയ്യിലെടുത്തു. പിന്നീട് ഒരുപിടി നല്ല വേഷങ്ങളിലൂടെ തെന്നിന്ത്യൻ സിനിമാലോകത്ത് ശോഭന പകരം വെക്കാനില്ലാത്ത താരമായി മാറുകയായിരുന്നു.

തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ ചുരുങ്ങിയ സമയം കൊണ്ട് തൻ്റേതായ സ്ഥാനം പതിപ്പിച്ച നടി പിന്നീട് നൃത്ത വേദികളിലുെ സജീവമായി നിലകൊണ്ടു. മോഹൻലാൽ, മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി, രജനികാന്ത് എന്നിവർക്കെല്ലാം ഒരുപോലെ ചേരുന്ന മറ്റൊരുനടിയില്ല എന്ന് തന്നെ പറയാം . 1972ൽ ബോളിവുഡ് സിനിമയിൽ ബാലതാരമായി അഭിനയിച്ച ശോഭന അന്നേ തൻ്റെ സിനിമാ പ്രവേശനം ഉറപ്പാക്കിയിരുന്നതാണെന്ന് പിൽക്കാലത്ത് പ്രമുഖ സിനിമാ അണിയറ പ്രവർത്തകർ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്.

മണിച്ചിത്രത്താഴിലൂടെ ശോഭന ദേശീയ അവാര്‍ഡ് വാങ്ങി. സങ്കീര്‍ണമായ മാനസിക വ്യാപാരങ്ങളിലൂടെ കടന്നു പോകുന്ന ഗംഗ ശോഭനയ്ക്കു പക്ഷേ വെല്ലുവിളിയായിരുന്നില്ലെന്നു വേണം പറയാന്‍. പദ്മരാജന്റെ ഇന്നലെയിലെ കഥാപാത്രവും എന്നും മലയാളി മനസിനോട് ചേർന്നു നിന്നു.

ഏകദേശം 230 ൽ അധികം ചലച്ചിത്രങ്ങളുടെ ഭാഗമായി, അതിൽ മലയാളം സിനിമാമേഖലയിൽ ആണ് കൂടുതൽ പ്രവർത്തിച്ചിട്ടുള്ളത്.അടൂർ ഗോപാലകൃഷ്ണൻ, ജി.അരവിന്ദൻ, കെ.ബാലചന്ദർ, എ.എം. ഫാസിൽ, മണി രത്‌നം, ഭരതൻ, ഉപലപതി നാരായണ റാവു, പ്രിയദർശൻ എന്നീ പ്രമുഖരായ സംവിധായകരുരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാരത്തിന് രണ്ടുതവണ അർഹയായി, കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിയിട്ടുണ്ട്.

ചിത്ര വിശ്വേശ്വരൻ, പത്മാ സുബ്രഹ്മണ്യം എന്നീ പ്രതിഭാസമ്പന്നരായ നർത്തകരുടെ ശിഷ്യണത്തിലായിരുന്നു ശോഭന എന്ന നർത്തകി ഉരുവപ്പെട്ടത്. കലാർപ്പണ എന്ന നൃത്ത വിദ്യാലയത്തിന്റെ സ്ഥാപകയും പ്രമുഖ നർത്തകിയുമാണ്. 2006 ൽ ശോഭനയുടെ കലാമികവിനെ രാജ്യം പത്മശ്രീ നൽകി ആദരിക്കുകയുണ്ടായി.കലയ്ക്ക് നൽകിയ സംഭാവനകൾക്ക് 2006 ൽ ഇന്ത്യാ സർക്കാർ പത്മശ്രീ ബഹുമതി നൽകി ആദരിച്ചു. 2014 ൽ കേരള സംസ്ഥാന സർക്കാർ കലാ രത്‌ന അവാർഡ് നൽകി ആദരിച്ചു. 2019 ൽ നൽകി. എം.ജി.ആർ. വിദ്യാഭ്യാസ ഗവേഷണ ഇൻസ്റ്റിറ്റൂട്ട് ഡോക്ടറേറ്റ് സമ്മാനിച്ചു.

വലിയ ഇടവേളയ്ക്ക് ശേഷം ഈയിടെയാണ് മലയാളത്തിലേക്ക് നടി തിരിച്ചെത്തിയത് . ദുൽഖർ സൽമാനെ നായകനാക്കി അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് ശോഭന മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്.


Share now

Leave a Reply

Your email address will not be published. Required fields are marked *