സംഗീതാര്‍ച്ചനയുമായി വേണുഗോപാലും സുജാതയും; ഗുരുവായൂരപ്പന് കാണിയ്ക്കയായി അമ്പലപ്രാവ്

Share now

തിരുവനന്തപുരം: മലയാളികള്‍ക്ക് ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിച്ച ജി.വേണുഗോപാലും സുജാതാമേഹനും വീണ്ടും ഒന്നിച്ചപ്പോള്‍ ഗുരുവായൂരപ്പന് ലഭിച്ചത് മറ്റൊരു സംഗീത നൈവേദ്യം.
അമ്പലപ്രാവേ എന്ന സംഗീത ആല്‍ബത്തിലൂടെയാണ് ഇരുവരും കൃഷ്ണപ്രേമം ഭക്തമനസുകളില്‍ നിറയ്ക്കുന്നത്.

അമ്പലപ്രാവില്‍ ഭാവാര്‍ദ്ര ഗായകന്‍ വേണുഗോപാല്‍ സംഗീതസംവിധാകന്റെ റോളിലാണ്. സ്വരമാധുര്യം പകര്‍ന്നത് സുജാതയും. എന്റര്‍ടെയിന്‍മെന്റ് സ്ഥാപനമായ ബാംഗ്ലൂരിലെ ബ്ലിസ് റൂട്ട്സ് പ്രൊഡക്ഷന്‍ കമ്പനി പുറത്തിറക്കിയ ഗാനത്തിന്റെ രചന നിര്‍വഹിച്ചത് ബ്ലിസ്്റൂട്സിന്റെ പങ്കാളിയായ ബിന്ദു.പി.മേനോനാണ്.

ഗുരുവായൂരപ്പ ഭക്തിഗാനങ്ങളില്‍ ആശയം കൊണ്ടും മൂര്‍ത്തമായ ഭക്തികൊണ്ടും വേറിട്ടൊരുഗാനമെന്ന മുഖവുരയോടെ വേണുഗോപാല്‍ ഫേസ് ബുക്കിലൂടെയാണ് അമ്പലപ്രാവ് റിലീസ് ചെയ്തത്. നൃത്തകി സീമാ.സി.നായരുടേതാണ് രംഗാവിഷ്‌കാരം. രൂപേഷ് ജോര്‍ജ്ജാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍, ശ്രീദേവി ഉണ്ണിയാണ് ഛായാഗ്രഹണം. തമ്മി രാമനാണ് ഡി.ഒ.പി. അഭിലാഷ് ഉണ്ണിയാണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്.


Share now