ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകള്‍: അമിത് ഷായെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Share now

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ (55) വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകള്‍ കാരണം ഇന്നലെ രാത്രി 11 മണിയോടെയാണ് ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) പ്രവേശിപ്പിച്ചത്.


കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച അദ്ദേഹത്തെ ഓഗസ്റ്റ് 2ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രോഗമുക്തനായി ഓഗസ്റ്റ് 14ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. പിന്നീട് ക്ഷീണവും ശരീരവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഓഗസ്റ്റ് 18 ന് വീണ്ടും എയിംസില്‍ പ്രവേശിപ്പിച്ചു.

13 ദിവസത്തെ ചികിത്സയ്ക്കു ശേഷം ഓഗസ്റ്റ് 31ന് ആശുപത്രി വിട്ടു. കോവിഡ് മുക്തനായെങ്കിലും അദ്ദേഹം ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു.


Share now