വീണ്ടും സാലറി ചാലഞ്ച്; പ്രതിഷേധിച്ച് പ്രതിപക്ഷ സംഘടനകള്‍

Share now

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിനായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും വീണ്ടും ഒരുമസാത്തെ ശമ്പളം കൂടി പിടിക്കാന്‍ സര്‍ക്കാര്‍ നീക്കം. എന്നാല്‍ ഇതിനെതിരെ പ്രതിപക്ഷ സര്‍വ്വീസ് സംഘടനകള്‍ രംഗത്തെത്തി. ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ച നടത്തിയെന്നാണ് ധനമന്ത്രി തേമസ് ഐസക്.

വരുന്ന ആറുമാസം കൂടി ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതിന് ജീവനക്കാരുമായി ചര്‍ച്ച നടത്തിയെന്നും ജീവനക്കാര്‍ക്ക് എതിര്‍പ്പില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. പിടിക്കുന്ന ശമ്പളം പിഎഫില്‍ ലയിപ്പുക്കുമെന്നും 9.% പലിശയോടെ ജീവനക്കാര്‍ക്ക് ജൂണില്‍ പിന്‍വലിക്കാമെന്നും ലീവ് സറണ്ടര്‍ തുക കൂടി പിഎഫില്‍ ലയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജൂണിലാണ് ലീവ്‌സറണ്ടര്‍ സാധാരണ ജീവനക്കാര്‍ക്ക് പിന്‍വലിക്കാന്‍ കഴിയുന്നത്. കഴിഞ്ഞ വര്‍ഷം കോവിഡ് വ്യാപനമുണ്ടായതിനാല്‍ ജീവനക്കാര്‍ക്ക് ലീവ് സറണ്ടന്‍ പിന്‍ വലിക്കാന്‍ കഴിഞ്ഞിരുന്നില്ല ഈ തുകയും പിഎഫില്‍ ലയിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ആറു ദിവസത്തെ ശമ്പളമാണ് 9% പലിശയോടെ അഞ്ചു മാസങ്ങളിലായി പിടിച്ചത്. ഒരു മാസത്തെ ശമ്പളമാണ് ഇങ്ങനെ സര്‍ക്കാരിനു ലഭിച്ചത്. 20,000 രൂപയില്‍ കുറവു ശമ്പളമുള്ളവര്‍ക്ക് സാലറി ചാലഞ്ച് നിര്‍ബന്ധമാക്കിയിരുന്നില്ല. ഇത്തരത്തില്‍ മാറ്റിവച്ച ശമ്പളം തിരികെ നല്‍കുമെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നേരത്തെ ഉറപ്പു നല്‍കിയിരുന്നു. 4,83,733 സര്‍ക്കാര്‍ ജീവനക്കാരാണ് സംസ്ഥാനത്തുള്ളത്.


Share now