പരിഹാരമില്ലാതെ കര്‍ഷക സമരം: ഡല്‍ഹിയില്‍ ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു

Share now

ന്യൂഡല്‍ഹി: കര്‍ഷക സമരവേദിയില്‍ ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അഞ്ചാമത്തെ ആത്മഹത്യയാണ് ഇത്. അതേസമയം, കര്‍ഷക സംഘടനകളുടെ രണ്ട് സുപ്രധാന യോഗങ്ങള്‍ ഇന്ന് ഡല്‍ഹിയില്‍ നടക്കും. രാവിലെ 11 മണിക്ക് പഞ്ചാബില്‍ നിന്നുള്ള കര്‍ഷക സംഘടനകളുടേയും ഉച്ചയ്ക്ക് ശേഷം സംയുക്ത കര്‍ഷക മോര്‍ച്ചയുടേയും യോഗമാണ് നടക്കുക.

ഇന്നലെ നടന്ന ചര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. സമരം പിന്‍വലിക്കുകയാണെങ്കില്‍ 18 മാസം, അതായത് ഒന്നര വര്‍ഷത്തോളം കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കുന്നത് നിര്‍ത്തിവയ്ക്കാമെന്നാണ് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍ ഇന്നലെ കര്‍ഷക സംഘടനകളെ അറിയിച്ചത്.


Share now