ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് മുകളില്‍ മരം വീണ് ഡ്രൈവര്‍ മരിച്ചു

Share now

തിരുവനന്തപുരം: വര്‍ക്കലയില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് മുകളില്‍ മരം വീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു. അഞ്ചുത്തെങ്ങ് കായിക്കര സ്വദേശി വിഷ്ണുവാണ് മരിച്ചത്.

ഉച്ചയ്ക്ക് ഒരുമണിയോടെ വര്‍ക്കല മരക്കടമുക്കില്‍ വച്ച് റോഡരികിലുണ്ടായിരുന്ന പ്ലാവ് ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് ഒടിഞ്ഞു വീഴുകയായിരുന്നു. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരായ രണ്ട് പേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.


Share now