സൗദി അറേബ്യയില്‍ റസ്റ്റോറന്റ് തകര്‍ന്നു വീണ് മലയാളിയടക്കം രണ്ടു പേര്‍ മരിച്ചു

Share now

റിയാദ് : സൗദി അറേബ്യയില്‍ റസ്റ്റോറന്റ് തകര്‍ന്നുവീണ് മലയാളിയടക്കം രണ്ടു പേര്‍ മരിച്ചു. റിയാദ്, ബഗളപ്പ്-റൗദ സല്‍മാന്‍ ഫാരിസ് റോഡിലുള്ള മലാസ് റസ്റ്റ്‌റ്റോറന്റാണ് തകര്‍ന്നുവീണത്. ചായകുടിച്ചുകൊണ്ടിരുന്ന മലയായാളികളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു.

ഹോട്ടല്‍ ജീവനക്കാര്‍ക്കും പരിക്കുണ്ട്. കരുനാഗപ്പള്ളി സ്വദേശിയാണ് മരിച്ചത് എന്നാണ് വിവരം. മറ്റൊരാള്‍ തമിഴ്‌നാട് സ്വദേശിയാണ്. കെട്ടിടത്തിന് ഏറെ കാലപ്പഴക്കമുണ്ട്. ഹോട്ടലിന് മുന്നില്‍ അറ്റകുറ്റപണി നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കരുനാഗപ്പള്ളി സ്വദേശിയുടെതാണ് ഹോട്ടല്‍.


Share now

Leave a Reply

Your email address will not be published. Required fields are marked *