സ്വര്‍ണ്ണക്കടത്തില്‍ ബിജെപി- സിപിഎം കൂട്ടുകെട്ട് : പാര്‍ലമെന്റില്‍ യുഡിഎഫ് എംപിമാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി ഇല്ല

Share now

ന്യൂഡല്‍ഹി: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ലോക്സഭയില്‍ യുഡിഎഫ് എംപിമാരുടെ ചോദ്യങ്ങള്‍ക്ക് കേന്ദ്രത്തിന് മറുപടിയില്ല. മുഖ്യമന്ത്രിയുടെ ഓഫീസിന് കേസില്‍ പങ്കുണ്ടോ ,ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ , എന്നിങ്ങനെയായിരുന്നു എംപിമാരുടെ ചോദ്യം. എന്‍ഐഎ അന്വേഷണം നടക്കുന്നുവെന്നായിരുന്നു കേന്ദ്ര ആഭ്യന്തരസഹമന്ത്രി നല്‍കിയ മറുപടി. എന്‍.കെ പ്രേമചന്ദ്രന്‍, കെ സുധാകരന്‍, ബെന്നി ബെഹനാന്‍ എന്നീ എം.പിമാരാണ് ചോദ്യങ്ങളുന്നയിച്ചത്.

അതേസമയം സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെ സഹായം കിട്ടിയെന്ന നിലയിലാണ് കേസ് മുന്നോട്ടു പോകുന്നത് അതിനാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ട് എന്ന് വ്യക്തമായിരിക്കെ കേന്ദ്രം മറുപടി നല്‍കാത്തത് ബിജെപി -സിപിഎം കൂട്ടുകെട്ടാണ് കേന്ദ്രത്തിന്റെ നിലപാട്മാറ്റത്തിനു കാരണമെന്നും ആരോപണം ശക്തമാകുന്നു.

എന്നാല്‍ മന്ത്രി കെ.ടി ജലീലിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല. ജലീലിനെ വീണ്ടും ചോദ്യംചെയ്യുമെന്ന് ഇ.ഡി മേധാവി അറിയിച്ചു. കഴിഞ്ഞദിവസം ജലീല്‍ നല്‍കിയ മൊഴികളും ഇ.ഡി പരിശോധിക്കുകയാണ്.

അതിനിടെ മന്ത്രി കെ.ടി ജലീലിനെ വ്യാഴം, വെള്ളി ദിവസങ്ങളിലായി രണ്ടുതവണ ഇ.ഡി ചോദ്യംചെയ്തതായി സൂചനയുണ്ട്. മന്ത്രി ഇ.പി.ജയരാജന്റെ മകനും ഇ.ഡിയുടെ അന്വേഷണപരിധിയിലുണ്ട്.


Share now