ഇനിയും നാണം കെടാൻ നിൽക്കാതെ രാജിവെയ്ക്കണം; എൻഐഎ ചോദ്യം ചെയ്യുന്നത് അതീവ ഗൗരവമുള്ളതെന്ന് ചെന്നിത്തല

Share now

സ്വർണക്കടത്ത് കേസിൽ ദേശീയ സുരക്ഷ ഏജൻസി ( എന്‍ഐഎ) ചോദ്യം  ചെയ്യുന്ന മന്ത്രി കെ.ടി. ജലീല്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്‍.ഐ.എ ഓഫീസില്‍ നിന്ന് മന്ത്രിസ്ഥാനം രാജിവെച്ചുകൊണ്ടാകണം ജലീല്‍ ഇറങ്ങേണ്ടത്. ആദ്യമായിട്ടാണ് കേരളത്തിലെ ഒരു മന്ത്രിയെ എൻഫോഴ്മെൻറ് ഡയറട്രേറ്റ് (ഇ.ഡി)യും എന്‍ഐഎയും ചോദ്യം ചെയ്യുന്നത്. നിസാര കാര്യങ്ങള്‍ക്ക് ദേശീയ സുരക്ഷ ഏജൻസി (എന്‍ഐഎ) ചോദ്യം ചെയ്യാറില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്‍ഐഎ ചോദ്യം ചെയ്യുന്നത് അതീവ ഗുരുതരമായ വിഷയമാണ്. ഇനിയും നാണം കെടാന്‍ നില്‍ക്കരുത്. തന്നേയും ചോദ്യം ചെയ്യുമോ എന്ന ഭയമാണ് മുഖ്യമന്ത്രിക്ക്. കെ.ടി.ജലീല്‍ ഗുരുതരമായ കുറ്റങ്ങള്‍ ചെയ്തിരിക്കുന്നു എന്നുള്ളതാണ് വസ്തുത. എന്നിട്ടും ഈ മന്ത്രിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് എല്ലാ അഴിമതിക്കാരേയും സംരക്ഷിക്കാനുള്ള നിലയാണെന്നും അത് കേരളത്തിന് നാണക്കേടാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. 


Share now