നിയമസഭ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക പ്രഖ്യാപിച്ചു; സംസ്ഥാനത്ത് 2.67 കോടി വോട്ടര്‍മാര്‍; 2.99 ലക്ഷം കന്നി വോട്ടര്‍മാര്‍; ആയിരം പേര്‍ക്ക് ഒരു പോളിങ് സ്റ്റേഷന്‍

Share now

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക പ്രഖ്യാപിച്ചു. ആകെ 2.67 കോടി വോട്ടര്‍മാര്‍. സ്ത്രീവോട്ടര്‍മാര്‍ 1,37,79263, പുരുഷവോട്ടര്‍മാര്‍ 10295202. ട്രാന്‍സ് ജെന്‍ണ്ടര്‍ വോട്ടര്‍മാരുടെ എണ്ണം 221 ആയി.

ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറത്താണ് 32,14943 പേര്‍. ഏറ്റവും കൂടുതല്‍ സ്ത്രീ വോട്ടര്‍മാരുള്ളതും മലപ്പുറത്താണ്. 90,709 പ്രവാസി വോട്ടര്‍മാരുണ്ട്. ഇതില്‍ കൂടുതല്‍ വോട്ടര്‍മാര്‍ കോഴിക്കോടാണ്. 2.99 ലക്ഷം കന്നി വോട്ടര്‍മാരുണ്ട്. കൂടുതല്‍ പേരുള്ളത് കോഴിക്കോട്.

പോളിങ് സ്റ്റേഷനുകളുടെ എണ്ണം കൂടും. 1000 വോട്ടര്‍മാരെ മാത്രമേ ഒരു പോളിങ് സ്റ്റേഷനില്‍ അനുവദിക്കൂ എന്ന നിബന്ധന വന്നതോടെയാണിത്. 15,730 പോളിങ് സ്റ്റേഷനുകള്‍കൂടി വരുന്നതോടെ ആകെ പോളിങ് സ്റ്റേഷനുകളുടെ എണ്ണം 40,771 ആയി.

വോട്ടര്‍പട്ടികയില്‍ വരാത്തവര്‍ക്ക് അപേക്ഷിക്കാന്‍ ഇനിയും അവസരം ഉണ്ടെന്നു മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ പറഞ്ഞു. നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനു 10 ദിവസം മുന്‍പുവരെ അപേക്ഷിക്കാം. പക്ഷേ നേരത്തെ അപേക്ഷിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി.


Share now