കോവിഡ് കാലത്തെ കേന്ദ്രത്തിന്റെ കച്ചവടം: കല്‍ക്കരി മേഖലയും സ്വകാര്യമേഖലയ്ക്ക് തീറെഴുതി, സ്വകാര്യ ലേലം തുടങ്ങി

Share now

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തെ തുടര്‍ന്നുള്ള പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള പാക്കേജിന് പകരം വന്‍ സാമ്പത്തിക പരിഷ്‌കാര നടപടികളാണ് ധനമന്ത്രിയുടെ പ്രഖ്യാപനത്തില്‍ ഉണ്ടായത്. കല്‍ക്കരി മേഖലയിലെ സര്‍ക്കാര്‍ കുത്തക അവസാനിപ്പിക്കും.

സ്വകാര്യമേഖലയെ കൊണ്ടുവന്ന് വരുമാനം പങ്കിടും. 50,000 കോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തിന് മുടക്കിയാകും കല്‍ക്കരി മേഖലയിലെ സ്വകാര്യവത്കരണം. എന്നിവയാണ് പ്രഖ്യാപിച്ചത്.

50 കല്‍ക്കരി ബ്‌ളോക്കുകള്‍ ആദ്യഘട്ടത്തില്‍ വിതരണം ചെയ്യും. 500 ധാതു ബ്‌ളോക്കുകള്‍ പര്യവേക്ഷണം, ഖനനം, ഉല്പാദനം എന്നിവക്ക് ഒന്നിച്ച് അനുവാദം നല്‍കി സ്വകാര്യ കമ്പനികള്‍ക്ക് നല്‍കി. ധാതു- കല്‍ക്കരി ബ്‌ളോക്കുകള്‍ ഒരേ വ്യവസായ ശാലക്ക് ഒന്നിച്ചെടുക്കാനുള്ള സൗകര്യം ഒരുക്കാനുമാണ് തീരുമാനമെന്നാണ് ധമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചത്.

എന്നാല്‍ രാജ്യത്തെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ തീരുമനത്തിന് എതിരാണ്, നരേന്ദ്ര മോദി കോവിഡിന്റെ മറവില്‍ രാജ്യത്തെ കുത്തകകള്‍ക്ക് വിറ്റുതുലയക്കുകയാണെന്നാണ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വെളിപ്പെടുത്തിയത്.

എന്നാല്‍ രാജ്യത്തെ കല്‍ക്കരി ബ്ലോക്കുകളെ ദശാബ്ദങ്ങള്‍ നീണ്ട ലോക്ക്ഡൗണില്‍ നിന്ന് മോചിപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 41 കല്‍ക്കരി ബ്ലോക്കുകളെ വാണിജ്യാവശ്യത്തിനുള്ള ഖനനത്തിനായി ലേലം ചെയ്യുന്ന പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

കൊവിഡ് പ്രതിസന്ധിയുടെ ഭാഗമായി രാജ്യം നേരിടുന്ന കടുത്ത സാമ്പത്തികപ്രതിസന്ധിയെ നേരിടാന്‍ സ്വകാര്യമേഖലയെ കൂട്ടുപിടിച്ച് വന്‍ സാമ്പത്തിക പരിഷ്‌കണനടപടികളാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. ഇതിന്റെ ആദ്യഘട്ടമാണ് ഇന്ന് നടന്നത്.

രാജ്യം സ്വയംപര്യാപ്തത കൈവരിക്കണമെന്ന് മോദി ആവശ്യപ്പെട്ടു. രാജ്യത്ത് ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന മുറവിളി ശക്തമാകുന്നതിന്റെ ഇടയിലാണിത്. ലോകത്തെ ഏറ്റവും വലിയ നാലാമത്തെ കല്‍ക്കരി നിക്ഷേപമാണ് ഇന്ത്യയിലേത്.

”ഇത് വാണിജ്യാവശ്യത്തിനുള്ള കല്‍ക്കരി ഖനനത്തിന്റെ തുടക്കം മാത്രമല്ല, വര്‍ഷങ്ങള്‍ കല്‍ക്കരി മേഖല അകപ്പെട്ട് കിടന്നിരുന്ന ലോക്ക്ഡൗണില്‍ നിന്നുള്ള മോചനം കൂടിയാണ്”, എന്ന് മോദിയും വ്യക്തമാക്കി.


Share now