കോയമ്പത്തൂരിൽ ഓടുന്ന കാറിൽ നിന്നും യുവതിയുടെ മൃതദേഹം നടുറോഡിൽ വലിച്ചെറിഞ്ഞു; രണ്ട് പ്രത്യേക സംഘങ്ങൾ അന്വേഷണം ആരംഭിച്ചു

Share now

ചെന്നൈ: കോയമ്പത്തൂരിൽ ഓടുന്ന കാറിൽനിന്ന് യുവതിയുടെ മൃതദേഹം നടുറോഡിലേക്ക് വലിച്ചെറിഞ്ഞു. തിങ്കളാഴ്ച പുലർച്ചെ അവിനാശി റോഡിൽ ചെന്നിയപാളയത്തിനു സമീപമാണു സംഭവം. അർധ നഗ്‌നമായ മൃതദേഹത്തിൽ കൂടി പുറകെ വന്ന വാഹനങ്ങൾ കയറി ഇറങ്ങി.
യുവതിയെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. യാത്രക്കാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി മൃതദേഹം കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. കൊലപാതകമാണെന്ന സൂചനകളുടെ അടിസ്ഥാനത്തിൽ രണ്ട് പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് കാർ കണ്ടെത്താൻ അന്വേഷണം തുടങ്ങി


Share now