തേക്കുംമൂട് ബണ്ട് കോളനിയില്‍ 16 പേര്‍ക്ക് കോവിഡ്, തിരുവനന്തപുരത്ത് ആശങ്കപടരുന്നു, മന്ത്രി കെ രാജു സ്വയം നിരീക്ഷണത്തില്‍

Share now

കൊല്ലം: കുളത്തൂപ്പുഴയില്‍ ഇന്നലെ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ഉദ്ഘാടന ചടങ്ങിനെത്തിയ വനംമന്ത്രി കെ രാജു സ്വയം നിരീക്ഷണത്തില്‍ പോയി. അദ്ദേഹത്തോടൊപ്പം ചടങ്ങില്‍ പങ്കെടുത്ത ആള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്.

അടുത്ത സമ്പര്‍ക്കം ഉണ്ടായിട്ടില്ലെങ്കിലും മുന്‍കരുതലിന്റെ ഭാഗമായാണ് നിരീക്ഷണത്തില്‍ പോയതെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരത്തെ വസതിയിലാണ് മന്ത്രി നിരീക്ഷണത്തില്‍ പോയത്.

തേക്കുമൂട് ബണ്ട് കോളനിയിലെ 16 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ആറ് കുട്ടികള്‍ക്ക് അടക്കമാണ് രോഗം. ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹൃദയശസ്ത്രക്രിയ വിഭാഗത്തിലെ ഒരു ഡോക്ടര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് രോഗികള്‍ക്കും ഇവിടെ കൊവിഡ് ബാധ കണ്ടെത്തി.


Share now