സംസ്ഥാനത്ത് ഇന്ന് 1310 കൊവിഡ് രോഗികൾ; 1162 സമ്പർക്കരോഗികളിൽ 36 പേരുടെ ഉറവിടം അവ്യക്തം

Share now

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 1310 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ അറിയിച്ചു. ഇന്നലത്തെ 425 പേരുടേയും ഇന്നത്തെ 885 പേരുടേയും പരിശോധനാഫലം ഉൾപ്പടെയുള്ള കണക്കാണിത്.

തിരുവനന്തപുരം 320, എറണാകുളം 132, പത്തനംതിട്ട 130, വയനാട് 124, കോട്ടയം 89, കോഴിക്കോട് 84, പാലക്കാട് 83, മലപ്പുറം 75, തൃശൂര്‍ 60, ഇടുക്കി 59, കൊല്ലം 53, കാസര്‍ഗോഡ് 52, ആലപ്പുഴ 35, കണ്ണൂര്‍ 14 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 54 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

എറണാകുളത്ത് ചികിത്സയിലായിരുന്ന ബൈഹൈക്കി (59), ഏലിയാമ്മ (85), കൊല്ലം ജില്ലയില്‍ ചികിത്സയിലായിരുന്ന രുക്മിണി (56) എന്നിവര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചതോടെ സംസ്ഥാനത്താകെ മരണം 73 ആയി.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 1162 പേരിൽ 36 പേരുടെ ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 311 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 127 പേര്‍ക്കും, വയനാട് ജില്ലയിലെ 124 പേര്‍ക്കും, എറണാകുളം ജില്ലയിലെ 109 പേര്‍ക്കും, കോട്ടയം ജില്ലയിലെ 85 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 75 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 65 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 63 പേര്‍ക്കും, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ 48 പേര്‍ക്ക് വീതവും, കൊല്ലം ജില്ലയിലെ 44 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 30 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 29 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 4 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

തിരുവനന്തപുരം ജില്ലയിലെ 8 പേർക്കും, കണ്ണൂര്‍ ജില്ലയിലെ 5 പേർക്കും, കോഴിക്കോട് ജില്ലയിലെ 3 പേർക്കും, ആലപ്പുഴ, എറണാകുളം, മലപ്പുറം, തൃശൂര്‍ ജില്ലകളിലെ ഒന്നുവീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയിലെ 4 കെ.എസ്.ഇ. ജീവനക്കാര്‍ക്കും, ഒരു കെ.എല്‍.എഫ്. ജീവനക്കാരനും, എറണാകുളം ജില്ലയിലെ ഐ.എന്‍.എച്ച്‌.എസ്.ലെ 20 ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 864 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കാസര്‍ഗോഡ് 129, തിരുവനന്തപുരം 114, പാലക്കാട് 111, കൊല്ലം 94, കോഴിക്കോട് 75, എറണാകുളം 66, കോട്ടയം 65, ഇടുക്കി 45, പത്തനംതിട്ട 44, കണ്ണൂര്‍ 41, തൃശൂര്‍ 27, ആലപ്പുഴ 25, വയനാട് 19, മലപ്പുറം 9, എന്നിങ്ങനെയാണ് ഇന്ന് നെഗറ്റീവ് ആയത്. 10,495 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 13,027 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,43,323 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,33,151 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,172 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1292 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 22,279 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 7,76,268 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 6445 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്.

സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,23,227 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 2645 പേരുടെ ഫലം വരാനുണ്ട്.


Share now