തിരുവനന്തപുരത്ത് വൃദ്ധസദനത്തിലെ 35 പേർക്ക് കൊവിഡ്

Share now

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിൽ സമൂഹവ്യാപനം രൂക്ഷമായ പുല്ലുവിളയിൽ വൃദ്ധസദനത്തിലെ 35 പേർക്ക് കൊവിഡ്. 27 അന്തേവാസികൾക്കും രണ്ട് ജീവനക്കാർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച 27 പേരും പ്രായമുള്ളവരാണ് എന്നതാണ് ആശങ്കയുളവാക്കുന്നത്.

സമൂഹവ്യാപനം നടന്ന മേഖലയിൽ സർക്കാർ ടെസ്റ്റിംഗ് വ്യാപകമാക്കിയിട്ടുണ്ട്. കിടപ്പു രോഗികളെ ടെസ്റ്റ് ചെയ്യുന്നതിൻ്റെ ഭാഗമായി നടത്തിയ ആൻ്റിജൻ പരിശോധനയിലാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്.

കണ്ടെയിൻമെൻ്റ് സോണായതിനാൽ ഗുരുതര രോഗമുള്ളവരെ മാത്രമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോയത്. ഡെപ്യൂട്ടി സ്പീക്കറുടെ ഗൺമാൻ ഉൾപ്പടെ അഞ്ചു പോലീസുകാർക്ക് തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.


Share now