‘കോതമംഗലം പള്ളി ഏറ്റെടുക്കാനാവില്ല’; അത് സംസ്ഥാനത്തിനകത്തെ ക്രമസമാധാന വിഷയം, ഹര്‍ജി നല്‍കി സിആര്‍പിഎഫ്

Share now

ന്യൂഡല്‍ഹി : കോതമംഗലം പള്ളി ഏറ്റെടുക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് നടപ്പാക്കാനാകില്ലെന്ന് സിആര്‍പിഎഫ്. ക്രമസമാധാനപാലനം സംസ്ഥാനത്തിന്റെ അധികാരപരിധിയില്‍ വരുന്ന വിഷയമാണ്. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടാതെ സംസ്ഥാനത്തിന് അകത്തെ ക്രമസമാധാന വിഷയങ്ങളില്‍ ഇടപെടാന്‍ സാധിക്കില്ലെന്നുമാണ് സിആര്‍പിഎഫിന്റെ വിശദീകരണം.

സിആര്‍പിഎഫിനെ ഉപയോഗിച്ച് കോതമംഗലം പള്ളി ഏറ്റെടുക്കണമെന്ന ഉത്തരവ് ഭേദഗതി ചെയ്യണമെന്നാണ് കേന്ദ്രസേനയുടെ ആവശ്യം. ഇതുസംബന്ധിച്ച് സിആര്‍പിഎഫ് ഹൈക്കോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കി.


Share now