സ്പീക്കറുടെ രഹസ്യ സിം കാർഡ് സ്വർണക്കടത്ത് കേസ് വന്നത് മുതൽ പ്രവർത്തിക്കുന്നില്ല; ശ്രീരാമകൃഷ്ണന്റെ അടുത്ത സുഹൃത്തും കാർഡ് ഉടമയുമായ നാസ് അബ്ദുള്ളയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു; വെട്ടിലായി സ്പീക്കർ

Share now

കൊച്ചി: സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉപയോഗിച്ച രഹസ്യ സിം കാർഡ് സ്വർണക്കള്ളക്കടത്ത് കേസ് വന്നതുമുതൽ പ്രവർത്തിച്ചിട്ടില്ലെന്നും അതുവരെ സ്പീക്കർ ഈ സിം കാർഡ് ഉപയോഗിച്ചിരുന്നതാണെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.

കാർഡിന്റെ ഉടമയായ മലപ്പുറം പൊന്നാനി സ്വദേശി നാസ് അബ്ദുള്ള ഇന്ന് രാവിലെ പത്തരയ്ക്കു ചോദ്യം ചെയ്യലിന് വേണ്ടി കസ്റ്റംസ് ഓഫീസിൽ ഹാജരായി. ശ്രീരാമകൃഷ്ണന്റെ അടുത്ത സുഹൃത്താണ് ഇന്ന് കസ്റ്റംസിന് മുന്നിൽ എത്തിയിരിക്കുന്നത്. മന്ത്രി കെ.ടി ജലീലുമായും ഇയാൾക്ക് അടുത്ത സൗഹൃദമാണ് ഉള്ളത്. ഏറെക്കാലം വിദേശത്തായിരുന്ന നാസ് അബ്ദുള്ള എന്ന നാസർ നാല് വർഷം മുമ്പാണ് നാട്ടിലെത്തിയത്.

62388 30969 എന്ന നമ്പർ സിം എടുത്ത് കവര്‍ പൊട്ടിക്കാതെ സ്പീക്കർക്ക് നാസ് അബ്ദുള്ള കൈമാറുകയായിരുന്നു എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. സ്പീക്കറിന് സ്വപ്നയുമായുള്ള ബന്ധം വിവാദമായതോടെ ഈ സിം കാര്‍ഡുള്ള ഫോൺ ഓഫാക്കുകയായിരുന്നു. സ്പീക്കർ രഹസ്യമായി സിം കാർഡ് ഉപയോഗിച്ചിരുന്നുവെന്നും കസ്റ്റംസ് കണ്ടെത്തിയിരുന്നു. സ്പീക്കറെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി ആണ് അടുത്ത സുഹൃത്തായ നാസ് അബ്ദുള്ളയെ വിളിപ്പിച്ചത്.


Share now