ആഴക്കടല്‍ മത്സ്യബന്ധന കരാര്‍: സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ലത്തീന്‍ സഭ; എല്ലാ ധാരണാപത്രങ്ങളും, ഭൂമി ഇടപാടും സര്‍ക്കാര്‍ റദ്ദുചെയ്യണം; മുഖ്യമന്ത്രി പറ്റിക്കുന്നത് ആരെ; ഒരു ധാരണപത്രം റദ്ദുചെയ്ത് പുകമറ സൃഷ്ടിക്കാമെന്ന് കരുതേണ്ട; മത്സ്യതൊഴിലാളികളെ വഞ്ചിച്ചതിന്റെ പ്രത്യാഘാതം തെരഞ്ഞെടുപ്പില്‍ നേരിടേണ്ടി വരുമെന്നും ലത്തീന്‍ അതിരൂപത മുന്‍ വികാരി ജനറല്‍ യൂജിന്‍ പെരേര

Share now

ന്യൂഡല്‍ഹി: ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത നിലപാടുമായി ലത്തീന്‍ സഭ. ഒരു ധാരണപത്രം റദ്ദുചെയ്ത് പുകമറ സൃഷ്ടിക്കാമെന്ന് കരുതേണെന്നും, എല്ലാ ധാരണാപത്രങ്ങളും, ഭൂമി ഇടപാടും സര്‍ക്കാര്‍ റദ്ദുചെയ്യണമെന്നും ലത്തീന്‍ അതിരൂപത മുന്‍ വികാരി ജനറലും, സി ബി സി ഐ ലേബര്‍ സെക്രട്ടറിയുമായ ഫാ. യൂജിന്‍ പെരേര വയക്തമാക്കി.

കേന്ദ്രത്തിന്റെ കാര്‍ഷിക നയം പോലെയാണ് സര്‍ക്കാരിന്റെ നടപടി. ആരെ പറ്റിക്കാനാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനകള്‍. മുഖ്യമന്ത്രി പിണറായി വിജയനും ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും പറഞ്ഞത് കളവാണെന്ന് ബോധ്യപ്പെട്ടു. സര്‍ക്കാര്‍ അമേരിക്കന്‍ കമ്പനിയുമായി അവിഹിത ധാരണ ഉണ്ടാക്കി. മത്സ്യതൊഴിലാളികളെ വഞ്ചിച്ചതിന്റെ പ്രത്യാഘാതം തെരഞ്ഞെടുപ്പില്‍ നേരിടേണ്ടി വരും. മുന്നണികളുടെ പ്രകടനപത്രികയില്‍ മത്സ്യബന്ധന മേഖലയുടെ പൂര്‍ണ്ണ അവകാശം മത്സ്യതൊഴിലാളിള്‍ക്കെന്ന് വ്യക്തമാക്കണമെന്നും ഫാ. യൂജിന്‍ പെരേര പറഞ്ഞു.

സംസ്ഥാനത്ത് അമ്പതിലധകം മണ്ഡലങ്ങളില്‍ നിര്‍ണ്ണായക സ്വാധീനമാണ് ലത്തീന്‍ സഭയ്ക്കുള്ളത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് ആഴക്കടല്‍ മത്സ്യബന്ധനത്തിനായി മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി അമേരിക്കന്‍ കമ്പനിയായ ഇ.എം.സി.സിയുമായുള്ള ഇടതു സര്‍ക്കാരിന്റെ കരാര്‍ പുറത്തു കൊണ്ടുവന്നത്. സാധാരണക്കാരായ മത്സ്യത്തൊഴിലാളികള്‍ക്ക് തിരിച്ചടിയാകുന്ന കരാറാണ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ മനാക്കിയത്.

അമേരിക്കന്‍ കമ്പനിയായ ഇഎംസിസിയും കേരള ഷിപ്പിങ് ആന്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനും തമ്മിലുള്ള ധാരണാപത്രം സര്‍ക്കാര്‍ നയത്തിനു വിരുദ്ധമാണെന്നും അതിനാലാണ് റദ്ദാക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. വകുപ്പ് സെക്രട്ടറി പോലും അറിയാതെയാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടതെന്നും സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസിനെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

400 ട്രോളറുകളും ഒരു കപ്പലും നിര്‍മിക്കാനായിരുന്നു ഇ.എം.സി.സിയും കെ.എസ്‌.‌ഐ.എന്‍.സിയും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടത്. ആഴക്കടല്‍ മത്സ്യബന്ധനം സംബന്ധിച്ച് മത്സ്യത്തൊഴിലാളികളെ പിന്തുണയ്ക്കുന്ന സര്‍ക്കാര്‍ നയത്തിനു വിരുദ്ധമാണ് കേരളതീരത്തിനു സമീപമുള്ള ആഴക്കടലില്‍ നിന്ന് വന്‍തോതില്‍ ട്രോളിങിലൂടെ മത്സ്യബന്ധനം നടത്താനും അവ കടലില്‍ വെച്ചു തന്നെ സംസ്‌കരിച്ച് കയറ്റിയയ്ക്കാനുമുള്ള പദ്ധതിയുമായി വിദേശ കമ്പനി സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചത്. മലയാളികളുടെ നിയന്ത്രണത്തിലുള്ള ഈ കമ്പനി സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനവുമായി മാത്രമാണ് ബന്ധപ്പെട്ടതെന്നും ഈ നീക്കത്തെപ്പറ്റി അറിയില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ കമ്പനി ഇക്കാര്യം മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിഷേധിച്ചിരുന്നു.


Share now