ആഴക്കടല്‍ മത്സ്യബന്ധനം : തീരദേശം അമേരിക്കന്‍ കമ്പനിക്ക് തീറെഴുതാം.കേരളത്തിലെ ബോട്ടുടമകളോട്‌ അവഗണന. ആഴക്കടല്‍ മത്സ്യബന്ധനത്തിനുള്ള തദ്ദേശീയരായ ബോട്ടുടമകളുടെ അപേക്ഷകള്‍ അറബിക്കടലില്‍.

Share now

കൊച്ചി: എക്‌സ്‌ക്ലൂസീവ് എക്ക്‌ണോമിക്ക് സോണിനു പുറത്ത് ആഴക്കടല്‍ മത്സ്യബന്ധനം അനുദവിക്കണമെന്നുള്ള തദ്ദേശീയരായ ബോട്ടുടമകളുടെ അപേക്ഷകള്‍ അറബിക്കടലില്‍ തള്ളി സര്‍ക്കാര്‍. സംസ്ഥാനത്തെ തീരദേശം അമേരിക്കന്‍ കമ്പനിക്ക് തീറെഴുതാനുള്ള സര്‍ക്കാരിന്റെ വിവാദ നീക്കം പുറത്തു വരുമ്പോഴാണ് തദ്ദേശീയരായ ബോട്ടുടമകളുടെ സമാന ആവശ്യത്തിന് നേരെ സര്‍ക്കാര്‍ കണ്ണടച്ച് ഇരുട്ടാക്കുന്നത്.

സംസ്ഥാന തീരുത്തു നിന്നും 200 നോട്ടിക്കല്‍ മൈലിന് പുറത്തേക്ക് മത്സ്യബന്ധനഗ നടത്താന്‍ അനുമതി ആവശ്യപ്പെട്ട് ഓള്‍ കേരള ഫിഷിംഗ് മബാട്ട് ഓപ്പേററ്റേഴ്‌സ് ഉള്‍പ്പെടെ നിരവധി ബോട്ടുടമകള്‍ സര്‍ക്കാരിന് നല്‍കിയ അപേക്ഷയും നിവേദനങ്ങളുമാണ് തള്ളിയത്. ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയോടും ഇതേ ആവശ്യം നേരിട്ട് പലതവണയും ഉടമകള്‍ നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. ഇന്ത്യന്‍ ഓഷ്യന്‍ ട്യൂണ കമ്മീഷന്റെ (ഐ.ഒ.ടി.സി) അനുമതിയോടെയാണ് എക്‌സ്‌ക്ലൂസീവ് എക്ക്‌ണോമിക്ക് േസാണിനു പുറത്തുള്ള മത്സ്യബന്ധനം സാധ്യമാകുക. യു.എന്‍ ഭക്ഷ്യ കാര്‍ഷിക വിഭാഗത്തിന്റെ അനുമതി ലഭിക്കാന്‍ അതത് സര്‍ക്കാരുകളാണ് നടപടികള്‍ എടുക്കേണ്ടത്.

മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്തയന്‍ മത്സ്യബന്ധനയാനങ്ങളില്‍ ഐ.ഒ.ടി.സി പെര്‍മിറ്റ് ലഭിച്ചിട്ടുള്ളവ നാമമാത്രമാണ്. മകരളത്തിന്റെ എക്‌സ്‌ക്ലൂസീവ് എക്ക്‌ണോമിക്ക് സോണിനു സമീപത്ത് ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള ട്രോളറുകള്‍ മത്സ്യബന്ധനത്തിന് എത്താറുണ്ട്. പെര്‍മിറ്റ് ഇല്ലാതെയും സോണിനു പുറത്ത് ചില മത്സ്യബന്ധനയാനങ്ങള്‍ പോകുന്നുണ്ട്. അവയ്ക്ക് നിയമപ്രശ്‌നങ്ങളോ അപകടങ്ങളോ ഉണ്ടായാല്‍ തൊഴിലാളികള്‍ പ്രതിസന്ധിയിലാവും. തീരുന്നതു നിന്നും 200 നോട്ടിക്കല്‍ മൈലിനുള്ളില്‍ മത്സ്യബന്ധനയാനങ്ങള്‍ക്ക് എല്ലാ സഗസ്ഥാനങ്ങളിലും അനുമതിയുള്ളതാണ്. മത്സ്യക്ഷാമം നേരിടുന്ന ഘട്ടത്തിലാണ് അതിന്റെ പുറത്തേക്ക് പോകാന്‍ മത്സ്യബന്ധനയാനങ്ങള്‍ അനുമതി തേടുന്നത്.

ഇന്ത്യയിലെ എക്‌സ്‌ക്ലൂസീവ് എക്ക്‌ണോമിക്ക് സോണികള്‍ക്കുള്ളില്‍ 2.6ലക്ഷം യാനങ്ങളാണ് നിലവില മത്സ്യബന്ധനം നടത്തുന്നത്. മത്സ്യസമ്പത്തിന് കോട്ടം തട്ടാത്ത സുസ്ഥിര മത്സ്യബന്ധനത്തിന് 77000 യാനങ്ങളാണ് പര്യാപ്തമെന്ന് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ട്. എന്നാല്‍
ആഴക്കടല്‍ മത്സ്യബന്ധനത്തിന് അമേരിക്കന്‍ കമ്പനിക്ക് അനുമതി നല്‍കാന്‍ നീക്കം നടത്തിയ സംസ്ഥാനത്തെ പിണറായി സര്‍ക്കാര്‍ തദ്ദേശീയരായ മത്സ്യത്തൊഴിലാളികളുടെ ആവശ്യത്തോട് പുറം തിരിഞ്ഞു നില്‍ക്കുന്നത് നീതികരിക്കാനാവില്ലെന്ന് ഓള്‍ കേരള ഫിഷിംഗ് ബോട്ട് ഓപ്പേററ്റേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സേവ്യര്‍ കളപ്പുരയ്ക്കല്‍ വ്യക്തമാക്കി.


Share now