പതിനഞ്ചാം തവണയും ജാമ്യാപേക്ഷയുമായി ബിനീഷ് കോടിയേരി; ശക്തമായി എതിര്‍ത്ത് ഇഡി

Share now

ബംഗളൂരു: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയ്‌ക്കെതിരെ ഇഡി കോടതിയില്‍. ബിനീഷിനെതിരെ ഇഡി കേസെടുത്തത് മയക്കുമരുന്ന് കേസിനെ മാത്രം ആധാരമാക്കിയല്ല. സംസ്ഥാന പോലീസും എന്‍സിബിയും രജിസ്റ്റര്‍ ചെയ്ത 14 കേസുകളിലെ വിവരങ്ങള്‍ ഇഡി കേസിന് കാരണമായിട്ടുണ്ട്.

ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത അനൂപിന്റെ ഡെബിറ്റ് കാര്‍ഡ് കാലാവധി കഴിഞ്ഞതെന്ന പ്രതിഭാഗം വാദം തെറ്റാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ആ കാര്‍ഡുപയോഗിച്ചു ഇടപാടുകളും നടന്നിട്ടുണ്ടെന്നു ഇഡി കോടതിയില്‍ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കലിനു പിന്നില്‍ വിദേശികള്‍ ഉള്‍പ്പടെ വലിയ റാക്കറ്റ് തന്നെയുണ്ടെന്നും ഇഡി കോടതിയില്‍ പറഞ്ഞു. ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ കര്‍ണാടക ഹൈക്കോടതിയില്‍ വാദം തുടരുകയാണ്. പതിനഞ്ചാം തവണയാണ് ഹര്‍ജി കോടതിക്ക് മുന്നില്‍ എത്തുന്നത്.


Share now