‘അഴിമതിയുടെ ആഴക്കടല്‍’: അമേരിക്കന്‍ കമ്പനിയുമായുള്ള ആഴക്കടല്‍ മത്സ്യബന്ധന കരാറില്‍ അടിതെറ്റി സര്‍ക്കാരും സി.പി.എമ്മും; അഴിമതിയുടെ സുവ്യക്തമായ തെളിവുകള്‍ പുറത്ത്; മന്ത്രിമാര്‍ക്ക് പിന്നാലെ പിണറായിയും കുരുക്കിലേക്ക്; ആഗസ്റ്റ് രണ്ടിന് ഇ.എം.സി.സി. ഇന്റര്‍നാഷണലിന്റെ സി.ഇ.ഒ. ഡുവന്‍ ഇ ഗെരന്‍സറുമായി പിണറായിയുടെ കൂടിക്കാഴ്ച്ച. 5000 കോടിയുടെ പദ്ധതിയില്‍ പുറത്തുവരുന്നത് കോടികളുടെ അഴിമതി.

Share now

തിരുവനന്തപുരം: അമേരിക്കന്‍ കമ്പനിയായ ഇ.എം.സി.സിയുടെ പദ്ധതി സംബന്ധിച്ച അഴിമതിയുടെ കൂടുതല്‍ രേഖകള്‍ പ്രതിപക്ഷനേതാവ് രമമശ് ചെന്നിത്തല പുറത്തു വിട്ടതോടെ മന്ത്രിമാരായ ജെ.മേഴ്‌സിക്കുട്ടിയമ്മ, ഇ.പി ജയരാജന്‍ എന്നിവര്‍ക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും കുരുക്കിലേക്ക്. ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുമായി ഇ.എം.സി.സി അധികൃതര്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം ആഗസ്റ്റ് രണ്ടിന് ഇ.എം.സി.സി. ഇന്റര്‍നാഷണലിന്റെ സി.ഇ.ഒ. ഡുവന്‍ ഇ ഗെരന്‍സര്‍ മുഖ്യമന്ത്രിയെ ഫിഷറീസ് മന്ത്രിക്കൊപ്പം കണ്ടുവെന്ന ചെന്നിത്തലയുടെ വാദം പുറത്തു വന്നതോടെയാണ് സര്‍ക്കാര്‍ കൂടുതല്‍ കുരുക്കിലാവുന്നത്.

സ്വകാര്യ കമ്പനിയെ ആഴക്കടല്‍ മത്സ്യബന്ധനത്തിനായി ക്ഷണിച്ച് വരുത്തിയ സര്‍ക്കാര്‍ ഇതിന്റെ തെളിവുകള്‍ പുറത്തു വന്നതോടെ മലക്കം മറിയുകയാണ് ഇപ്പോള്‍ ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസം പദ്ധതിയെപ്പറ്റിയുള്ള തെളിവുകള്‍ പ്രതിപക്ഷനേതാവ് പുറത്തു വിട്ടപ്പോള്‍ തന്നെ മുഖ്യമന്ത്രിയും മന്ത്രിമാരും ഇത് തള്ളി രംഗത്ത് വന്നിരുന്നു. കോര്‍പ്പറേറ്റുകളെയോ കമ്പനികളെയോ കേരള തീരത്ത് അനുവദിക്കുകയില്ല എന്ന സംസ്ഥാന ഫിഷറീസ് നയത്തിലെ സുവ്യക്തമായ നിലപാടില്‍ നിന്നും വ്യതിചലിച്ച് ഒരു പദ്ധതിക്കും അനുമതി നല്‍കില്ലെന്നും ഇത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പൊതുനയമാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വശദീകരണം.

എന്നാല്‍ ഇത്തരമൊരു പദ്ധതിയുമായി വന്ന ഇ.എം.സി.സിയുടെ സി.ഇ.ഒ പിണറായിയുമായി എന്തിന് കൂടിക്കാഴ്ച്ച നടത്തിയെന്ന കാര്യവും വ്യക്തമല്ല. അതിനു പുറമേ വ്യവസായ വകുപ്പിന് കീഴിലുള്ള കെ.എസ്.ഐ.ഡി.സിയുമായി ധാരണാപത്രം ഒപ്പിട്ട കമ്പനിക്ക് എന്തിനാണ് നാലേക്കര്‍ ഭൂമി അനുവദിച്ചതെന്ന കാര്യത്തിലും വ്യക്തത വരുത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇതിനെല്ലാം പുറമേ 400 ട്രോളറുകളും കപ്പലുകളും നിര്‍മ്മിക്കുന്നതിന് എം.ഒ.യു. ഒപ്പുവച്ച കെ.എം.ഐ.എന്‍.സിയുടെ നടപടിയും സര്‍ക്കാരിന് കുരുക്കാവും.

നിലവില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കുന്ന പദ്ധതി പിന്‍വാതിലിലൂടെ കൊണ്ടുവരാന്‍ മന്ത്രിമാരടക്കം ശ്രമിച്ചുവെന്ന ഞെട്ടിക്കുന്ന വസ്തുതകളാണ് പുറത്തു വരുന്നത്. നിലവില്‍ പദ്ധതി സംബന്ധിച്ച ഒരു കാര്യങ്ങളും മന്ത്രിസഭയില്‍ ചര്‍ച്ചയായിട്ടില്ലാത്ത സാഹചരയത്തിലാണ് പദ്ധതിയുടെ ഒന്നാംഘട്ടമെന്ന നിലയില്‍ വിവിധ ധാരണാപത്രങ്ങളില്‍ സര്‍ക്കാരിന് വേണ്ടി രണ്ട് ഏജന്‍സികള്‍ ഒപ്പുവെച്ചത്. ഇതൊന്നും സര്‍ക്കാര്‍ അറിയാതെയാണെന്ന ഫിഷറീസ്, വ്യവസായ മന്ത്രിമാരുടെയും മുഖ്യമന്ത്രി പിണറായിയുടെയും വാദങ്ങള്‍ക്ക് ഇനി രാഷ്ട്രീയ നിലനില്‍പ്പില്ല.

ഗൗരവതരമായ ആരോപണങ്ങള്‍ ഒന്നിനു പിറകേ ഒന്നായി പ്രതിപക്ഷനേതാവ് ഉന്നയിക്കുമ്പോള്‍ പദ്ധതി സംബന്ധിച്ച് ധാരണാപത്രം ഒപ്പിട്ടത് ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെച്ച് കൈകഴുകാനാണ് സര്‍ക്കാര്‍ തന്ത്രം മെനയുന്നത്. ഇതിന്റെ ഭാഗാമായാണ് കെ.എം.ഐ.എന്‍.സിയുടെ എം.ഡിയായ പ്രശാന്തിനെ പരോക്ഷമായി കഴിഞ്ഞ ദിവസം മന്ത്രി മേഴ്‌സിക്കുട്ടിയമ്മ വിമര്‍ശന വിധേയമാക്കിയത്. എന്നാല്‍ സര്‍ക്കാരിന്റെ പദ്ധതികളെപ്പറ്റി പി.ആര്‍.ഡി തയ്യാറാക്കിയ ഔദ്യോഗിക വീഡിയോയിലും കെ.എം.ഐ.എന്‍.സി ഒപ്പിട്ട കരാറിനെപറ്റി പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഔദ്യോഗികമായി സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞില്ലെന്ന് പറയുന്നത് വസ്തുതാ വിരുദ്ധമാണെന്നും വിലയിരുത്തപ്പെടുന്നു. (വീഡിയോ കാണാം)


Share now