
ഫഹദ് ഫാസില്‍ നായകനാകുന്ന ട്രാന്‍സിന്റെ റിലീസ് പ്രഖ്യാപിച്ചു. ഫഹദ് നസ്രിയ ദമ്പതികള്‍ അഭിനയിക്കുന്ന ട്രാന്‍സ് ചിത്രം വാലന്റൈന്‍സ് ദിനമായ (ഫെബ്രുവരി 14) ന് തിയേറ്ററുകളിലെത്തും.
2019 ഡിസംബര്‍ 20ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. പിന്നീട് റിലീസ് നീട്ടുകയായിരുന്നു. അന്‍വര്‍ റഷീദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുന്‍പ് പുറത്തുവിട്ട സിനിമയുടെ പോസ്റ്ററുകള്‍ക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. നസ്രിയ നസീം ആണ് സിനിമയിലെ നായിക. സൗബിന്, വിനായകന്, ചെമ്പന്‍ വിനോദ്, ദിലീഷ് പോത്തന്, അര്ജുന് അശോകന്, ശ്രീനാഥ് ഭാസി, ഗൗതം മേനോന്, ശ്രിന്ദ അര്ഹാന്,ജോജു ജോര്‍ജ് എന്നിവരും സിനിമയില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അന്‍വര്‍ റഷീദ് എന്റര്ടെയ്ന്മെന്റിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. 2019 സെപ്റ്റംബര്‍ ഒന്നിനാണ് ചിത്രം പൂര്‍ത്തിയായത്.