ജെ എൻ യു വിളിച്ചു ഒരു തുക് ഡേ തുക് ഡേ സംഘത്തെയും കണ്ടിട്ടില്ലെന്ന് എസ് ജയശങ്കർ.

Share now

ജെ എൻ യു വിൽ പഠിക്കുന്ന കാലത്തൊന്നും ഒരു തുക് ഡേ തുക് ഡേ സംഘത്തെയും കണ്ടിട്ടില്ലെന്നു തനിക്കു ഉറപ്പിച്ചു പറയാൻ കഴിയുമെന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രി എസ് ജയശങ്കർ. തിങ്കളാഴ്ച ഡൽഹിയിൽ നടന്ന ചൈനയെ ക്കുറിച്ചുള്ള ഒരു പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷത്തെയും ഇടതു പാർട്ടികളെയും ആക്ഷേപിക്കാൻ ബി ജെ പി നിരന്തരം നടത്തുന്ന പ്രയോഗമാണ് ടുക്ഡെ, ടുക്ഡെ ഗാങ്’. ആക്രമണത്തിന് പിന്നാലെ ജെ എൻ യു യൂണിവേഴ്സിറ്റി യുടെ പാരമ്പര്യത്തിന് നിരക്കാത്ത സംഭവമാണുണ്ടായതെന്ന് പൂർവ വിദ്യാർത്ഥി കൂടിയായ ജയശങ്കർ പറഞ്ഞു. പ്രശ്നപരിഹാരത്തിന് സമീപനമുള്ളവരാണ് മോദി സർക്കാർ. പതിറ്റാണ്ടുകൾ പഴക്കമുള്ള പ്രശ്നങ്ങളായ പൗരത്വ നിയമം, ആർട്ടിക്കിൾ 370, അയോദ്ധ്യ എന്നിവ പരിഹരിച്ചതിൽ നിന്ന് ഇത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിൽ ചൈനയെയും ജയശങ്കർ പ്രശംസിച്ചു. ചൈന അവർ ലക്ഷ്യമിടുന്ന കാര്യങ്ങൾ പ്രവർത്തികമാക്കുന്നതിൽ വളരെ മികവ് പുലർത്തുന്നവരാണ്. ഒരു വലിയ ശക്തി ആകണമെങ്കിൽ അതിനു നേതൃത്വവും പരിശ്രമവും അത്യാവശ്യമാണ്. പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാമെന്ന് ഇന്ത്യ ചൈനയിൽ നിന്നും പഠിക്കേണ്ടതുണ്ട്. ചൈനയുടെ കഥകൾ ചിട്ടയോടെ നോക്കി കാണണം. ഒരു പ്രമുഖ ശക്തിയാകണമെന്ന ആഗ്രഹം നമുക്കുണ്ട്, പക്ഷെ നമ്മളൊരു പ്രമുഖ ശക്തിയല്ലെന്നും ജയശങ്കർ പറഞ്ഞു.

ക്ഷിച്ചിരിക്കുന്നത്.


Share now

Leave a Reply

Your email address will not be published. Required fields are marked *