മുന്‍ ഇന്ത്യന്‍ ഇതിഹാസ സ്പിന്നര്‍ താരം ബി.എസ് ചന്ദ്രശേഖര്‍ ആശുപത്രിയില്‍

Share now

ബെംഗളൂരു: ഇന്ത്യയുടെ ഇതിഹാസ സ്പിന്നര്‍ ബി.എസ് ചന്ദ്രശേഖറിനെ സ്ട്രോക്കിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ അദ്ദേഹം ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച തളര്‍ച്ചയും സംസാരിക്കാന്‍ ബുദ്ധിമുട്ടും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്ത്യയ്ക്കായി 15 വര്‍ഷം കളത്തിലിറങ്ങിയ അദ്ദേഹം 58 ടെസ്റ്റുകളില്‍ നിന്ന് 29.74 ശരാശരിയില്‍ 242 വിക്കറ്റുകള്‍ വീഴ്ത്തിയ താരമാണ് ഇദ്ദേഹം.


Share now