ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി വീരഭദ്രസിംഗ് അന്തരിച്ചു

Share now

ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്ഗ്രസ് നേതാവുമായ വീരഭദ്രസിംഗ് അന്തരിച്ചു. 87 വയസായിരുന്നു. തിങ്കളാഴ്ച രാത്രി ഹൃദയാഘാതത്തെ തുടര്‍ന്നു അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു.അവിടെ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 3.40 ന് ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളെജ് ആശുപത്രിയിലായിരുന്നു അന്ത്യം.

ഏപ്രില്‍ 23 മുതല്‍ അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ട് തവണ അദ്ദേഹത്തിന് കൊവിഡ് ബാധിച്ചിരുന്നു. ഏപ്രില്‍ 13നാണ് അദ്ദേഹത്തിന് ആദ്യം കൊവി ഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് മൊഹാലിയിലെ മാക്സ് ആശുപത്രിയിലേക്ക് മാറ്റി.

ശ്വാസ തടസം നേരിട്ടതോടെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളെജിലേക്ക് മാറ്റി. ജൂൺ 11ന് വീണ്ടും കൊവിഡ് ബാധിച്ചെങ്കിലും താമസിയാതെ നെഗറ്റീവായിരുന്നു. ഒന്‍പത് തവണ എം എ ല്‍ എ ആയ വീര ഭദ്ര സിംഗ് ആറ് തവണ ഹിമാചല്‍ മുഖ്യമന്ത്രിയും അഞ്ച്തവണ എം പിയുമായി. നിലവില്‍ അര്‍കി നിയോജകമണ്ഡലത്തില്‍ നിന്നുള്ള നിയമസഭാ അംഗമാണ്.

വീർഭദ്രസിങിന്റെ മരണത്തില്‍ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. ദേശീയ രാഷ്ട്രീയത്തില്‍ വലിയൊരു വിടവാണ് വീർഭദ്രസിങിന്റെ വിയോഗത്തോടെ സംഭവിച്ചിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ച അനുശോചനത്തില്‍ ചൂണ്ടിക്കാട്ടി.


Share now