പ്രശസ്ത ലിവര്‍പൂള്‍ ഇതിഹാസ താരം കെന്നി ഡാൽ ഗ്ലിഷിന് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു

Share now

പ്രശസ്ത ലിവര്‍പൂള്‍ ഇതിഹാസ താരവും പരിശീലകനുമായിരുന്ന കെന്നി ഡാൽ ഗ്ലിഷിന് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. അതേസമയം ഇദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും ഉടന്‍ തന്നെ ആശുപത്രി വിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കെന്നിയുടെ കുടുംബം അറിയിച്ചു.

എന്നാൽ ഇദ്ദേഹത്തിന് നേരത്തെ കോവിഡിന്റെ യാതൊരു വിധ ലക്ഷണവും കാണിച്ചിരുന്നില്ല . കഴിഞ്ഞ ദിവസം ആശുപത്രിയില്‍ എത്തിയ കെന്നിയെ കൊവിഡ് ടെസ്റ്റിനും വിധേയമാക്കിയിരുന്നു. ഈ പരിശോധനയിലാണ് രോഗബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്.

ലിവര്‍പൂളിനൊപ്പം ആറ് ഇംഗ്ലീഷ് ലീഗ് കിരീടവും മൂന്ന് യൂറോപ്യന്‍ കിരീടവും ഇദ്ദേഹം നേടിയിട്ടുണ്ട്. പരിശീലകനായും ലിവര്‍പൂളിന് മൂന്ന് ലീഗ് കിരീടങ്ങള്‍ അടക്കം 11 കിരീടങ്ങള്‍ അദ്ദേഹം നേടിക്കൊടുത്തിട്ടുണ്ട്.


Share now