
സംസ്ഥാനത്ത് റെക്കോർഡുകൾ തകർത്ത് സ്വർണവില കുതിക്കുന്നു. ഇന്ന് സ്വർണ്ണവിലയിൽ ഗ്രാമിന് 20 രൂപയും പവന് 160 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.
ഒരു ഗ്രാമിന് 5020രൂപയും പവന് 40160 രൂപയുമാണ് ഇന്നത്തെ സ്വർണ വില. വരും ദിവസങ്ങളിലും സ്വർണ വില ഉയരാനാണ് സാധ്യത.