ബി.ജെ.പി നേതാക്കളെ തടഞ്ഞ്​ കർഷകർ; കല്ലേറ്, ലാത്തിചാർജ്

Share now

ന്യൂഡൽഹി: ബി.ജെ.പി നേതാക്കളെ വഴി തടഞ്ഞ്​ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ. കാർഷിക നിയമങ്ങളെ പിന്തുണക്കുന്ന ബി.ജെ.പി നേതാക്കളെ വഴി തടയുമെന്ന്​ കർഷകർ ഒന്നടങ്കം പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ഹരിയാന ഡെപ്യൂട്ടി സ്​പീക്കർ രൺബീർ ഗംഗ്​വയുടെ കാർ സിർസ ജില്ലയിൽ വെച്ച്​ കർഷകർ തടഞ്ഞ് കല്ലേറ് നടത്തി .

കല്ലേറിൽ കാറിന്‍റെ ചില്ല്​ തകർന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല . രാജ്യവ്യാപക പ്രതിഷേധത്തിന്‍റെ ഭാഗമായി ഹരിയാനയുടെ വിവിധ ഇടങ്ങളിൽ കർഷകർ പ്രക്ഷോഭവുമായി തടിച്ചുകൂടിയിരുന്നു. തുടർന്ന്​ കേന്ദ്ര സർക്കാറിനെതിരെ മുദ്രാവാക്യം വിളിക്കുകയും കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന്​ ആവശ്യപ്പെടുകയായിരുന്നു.

അതെ സമയം കഴിഞ്ഞ ദിവസം ഫത്തേഹാബാദിൽ ഹരിയാന സഹകരണ മന്ത്രി ബൻവാരി ലാലിനും സിർസ എം.പി സുനിത ദഗ്ഗലിനും നേരെ പ്രതിഷേധമുണ്ടായിരുന്നു. ഫത്തേഹാബാദിൽ പൊലീസ്​ സ്​ഥാപിച്ചിരുന്ന ഇരുമ്പ്​ ബാരിക്കേഡ്​ പൊലീസ്​ നീക്കിയിരുന്നു.


Share now