ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ അനുമതി; ഐഎംഎ രാജ്യവ്യാപക റിലേ ഉപവാസ സമരത്തിലേക്ക്

Share now

ന്യൂഡല്‍ഹി: ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ അനുമതി നല്‍കുന്ന സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്റെ വിജ്ഞാപനം പിന്‍വലിക്കണണെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) രാജ്യവ്യാപക റിലേ ഉപവാസ സമരത്തിലേക്ക്.

തീരുമാനം അശാസ്ത്രീയവും സുരക്ഷിതമല്ലാത്തതും രോഗികളുട ജീവന് ഭീഷണിയുയര്‍ത്തുന്നതുമാണെന്ന് ഐഎംഎ പ്രസ്താവനയില്‍ പറഞ്ഞു.സിസിഐഎം വിജ്ഞാപനം പിന്‍വലിക്കണമെന്നും വിഷയം വിശദമായി പഠിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു.

ഈ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി രാജ്യവ്യാപകമായി റിലേ ഉപവാസസമരം സംഘടിപ്പിക്കാനാണ് തീരുമാനം. ഫെബ്രുവരി 1 മുതല്‍ സേവ് ഹെല്‍ത്ത് കെയര്‍ ഇന്ത്യ മൂവ്‌മെന്റ് എന്ന പേരിലാണ് സമരം. രാജ്യത്തെമ്പാടും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും പദ്ധതിയുണ്ട്.


Share now