ഇന്ത്യയുടെ ഇതിഹാസ ഹോക്കി താരം ബല്‍ബീര്‍ സിംഗ് അന്തരിച്ചു

Share now

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഇതിഹാസ ഹോക്കി താരമായ ബല്‍ബീര്‍ സിംഗ്(95) അന്തരിച്ചു. മൂന്ന് തവണ ഒളിംപിക് സ്വര്‍ണം നേടിയ ടീമില്‍ അംഗമായിരുന്നു.

ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബല്‍ബീര്‍ വെന്റിലേറ്ററിലായിരുന്നു. കോവിഡ് പരിശോധന നടത്തിയതില്‍ ഫലം നെഗറ്റീവായിരുന്നു.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഏറെ നാള്‍ ആശുപത്രിയിലായിരുന്നു. ന്യൂമോണിയ ബാധിച്ച് 108 ദിവസമാണ് അദ്ദേഹം ആശുപത്രിയില്‍ കഴിഞ്ഞത്.

1975ല്‍ ഇന്ത്യ ലോകകപ്പ് ഹോക്കി കിരീടം നേടിയപ്പോള്‍ പരിശീലകനായിരുന്നു ഇതിഹാസ താരം. ഒളിംപിക് ഹോക്കി ഫൈനലില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന ബല്‍ബീര്‍ സിംഗിന്റെ റെക്കോര്‍ഡ് ഇപ്പോഴും തകര്‍ക്കപ്പെട്ടിട്ടില്ല.


Share now