ഇടതുപക്ഷ അനുഭാവികളെ തിരുകി കയറ്റാനുള്ള കമലിന്റെ കത്ത് സെക്രട്ടറി അറിയാതെ; കത്തയച്ചത് മന്ത്രി എ.കെ ബാലന് നേരിട്ട്

Share now

തിരുവനന്തപുരം: ഇടതുപക്ഷ അനുഭാവികളായ നാല് പേരെ ചലച്ചിത്ര അക്കാദമിയിൽ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ചെയർമാൻ കമൽ കത്തയച്ചത് സെക്രട്ടറി അറിയാതെ മന്ത്രി എ.കെ ബാലന് നേരിട്ട്. നാല് ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം സെക്രട്ടറി എതിർത്തിരുന്നു. സെക്രട്ടറിയുടെ എതിർപ്പിനെത്തുടർന്നാണ് ആവശ്യം സർക്കാർ തള്ളിയത് .താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനുള്ള മാനദണ്ഡം ഇടതുപക്ഷ അനുഭാവവും ഇടതുപക്ഷ പുരോഗമന മൂല്യങ്ങളുമാണെന്ന് കാണിച്ച് കമല്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന് അയച്ച കത്ത്. പിന്‍വാതില്‍ നിയമനത്തെക്കുറിച്ച് നിയമസഭയില്‍ നടന്ന ചര്‍ച്ചാ വേളയിൽ കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പുറത്ത് വിട്ടത്.

ഷാജി എച്ച് (ഡെപ്യൂട്ടി ഡയറക്ടര്‍ ഫെസ്റ്റിവല്‍) റിജോയ് കെ.ജെ (പ്രോഗ്രാം മാനേജര്‍ ഫെസ്റ്റിവല്‍) എന്‍.പി സജീഷ് (ഡെപ്യൂട്ടി ഡയറക്ടര്‍ പ്രോഗ്രാംസ്) വിമല്‍ കുമാര്‍ വി.പി (പ്രോഗ്രാം മാനേജര്‍-പ്രോഗ്രാംസ്) എന്നീ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് കമല്‍ മന്ത്രിക്കെഴുതിയ കത്തില്‍ ആവശ്യപ്പെടുന്നത്. ചലച്ചിത്ര അക്കാദമിയുടെ ഇടത്പക്ഷ മുഖം നിലനിർത്താൻ ഇവരെ സ്‌ഥിരപ്പെടുത്തണം എന്നായിരുന്നു കത്തിലെ ആവശ്യം.

അതേസമയം, കമലിന്റെ നിലപാടിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് യുവജന സംഘടനകൾ ഉയർത്തുന്നത്. കമലിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്‌ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ക്യാമ്പയിൻ ആരംഭിച്ചു. കോൺഗ്രസ് നേതാക്കൾ സമൂഹമാധ്യമങ്ങളിൽ തുടങ്ങിവച്ച ഹാഷ്ടാഗും ഏറെ ശ്രദ്ധ നേടുകയാണ്. പി.സി. വിഷ്ണുനാഥ്, കെ.എസ്. ശബരീനാഥൻ അടക്കമുള്ള യുവ കോൺഗ്രസ് നേതാക്കൾ ചെറുപ്പക്കാരെ വഞ്ചിച്ചുെകാണ്ടുള്ള കമലിന്റെ നീക്കത്തെ രൂക്ഷമായി വിമർശിച്ചു രംഗത്തെത്തിയിരുന്നു.


Share now