കിടപ്പാടമില്ലാത്തതിന്റെ ദുഃഖം പങ്കുവച്ച് കവളപ്പാറ ദുരന്തബാധിതർ; വീട് വച്ച് നൽകാൻ സംസ്‌ഥാന സർക്കാർ തയ്യാറാകാത്തത് വേദനാജനകം; ഭൂമിക്കും വീടിനും വേണ്ടിയുള്ള പോരാട്ടത്തിൽ ഒപ്പമുണ്ടാകുമെന്ന് ആദിവാസികൾക്ക് ഉറപ്പ് നൽകി രാഹുൽ ഗാന്ധി

Share now

നിലമ്പൂർ: പ്രളയം തകർത്തെറിഞ്ഞ ജീവിതത്തിൽ ഉറ്റവരെയും ഉടയവരെയും കിടപ്പാടവും നഷ്ടപ്പെട്ട കവളപ്പാറ കോളനിയിലെ ജനങ്ങളുടെ പ്രശ്നങ്ങൾ കേട്ടറിഞ്ഞ് രാഹുൽ ഗാന്ധി. ദുരന്തം നടന്ന് രണ്ട് വർഷം പിന്നിട്ടിട്ടും സംസ്‌ഥാന സർക്കാർ ദുരന്തബാധിതർക്ക് വീട് വച്ച് നൽകാൻ തയ്യാറാകാത്തത് വേദനാജനകമാണെന്ന് പറഞ്ഞ അദ്ദേഹം യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ആദിവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കി.

നി​ല​മ്പൂ​ർ ച​ന്ത​ക്കു​ന്നി​ൽ ആ​ദി​വാ​സി അ​വ​കാ​ശ സം​ഗ​മ​ത്തി​ലെ​ത്തി​യ​ രാഹുലിനോട് സങ്കടങ്ങളും,തങ്ങളുടെ ആവശ്യങ്ങളും അവർ പറഞ്ഞു. വീ​ടി​ല്ലാ​ത്ത​തും മി​ക​ച്ച വി​ദ്യാ​ഭ്യാ​സ സൗ​ക​ര്യം ല​ഭി​ക്കാ​ത്ത​തും വൈ​ദ്യ​സ​ഹാ​യം ല​ഭി​ക്കാ​നു​ള്ള പ്ര​യാ​സ​ങ്ങ​ളും വീ​ടും സ്ഥ​ല​വു​മി​ല്ലാ​ത്ത​തു​മ​ട​ക്കം നി​ര​വ​ധി പ്ര​ശ്‌​ന​ങ്ങ​ളാ​ണ് ആ​ദി​വാ​സി സ​മൂ​ഹം പ​ങ്കു​വെ​ച്ച​ത്. പ്ര​ള​യ​ത്തി​ല്‍ വീ​ടും ഭൂ​മി​യും ന​ഷ്​​ട​മാ​യി കാ​ട്ടി​ല്‍ ഷെ​ഡ് വ​ലി​ച്ചു​കെ​ട്ടി ക​ഴി​യു​ന്ന ദുരിതവും ചിലർ പങ്കുവച്ചു.

ഇവരുടെ പ്ര​ശ്‌​ന​ങ്ങ​ള്‍ കേ​ള്‍ക്കു​ക​യും വി​ശ​ദാം​ശ​ങ്ങ​ള്‍ ചോ​ദി​ച്ച​റി​യു​ക​യും ചെ​യ്ത രാ​ഹു​ല്‍ പ്ര​സം​ഗ ശേ​ഷം സു​ര​ക്ഷാ​വി​ല​ക്ക് പോ​ലും അ​വ​ഗ​ണി​ച്ച് സ്‌​റ്റേ​ജി​ല്‍നി​ന്ന്​ അ​വ​ര്‍ക്കി​ട​യി​ലേ​ക്കി​റ​ങ്ങി. ആ​ദി​വാ​സി സ​മൂ​ഹ​ത്തി​ന് വീ​ടും ഭൂ​മി​യും ഉ​റ​പ്പു​വ​രു​ത്താ​ന്‍ ഒ​രു പോ​രാ​ളി​യെ​പ്പോ​ലെ താ​ന്‍ മു​ന്നി​ലു​ണ്ടാ​കു​മെ​ന്ന ഉറപ്പും നൽകി. ആ​ദി​വാ​സി മൂ​പ്പ​ന്‍ പാ​ല​ന്‍ യോഗത്തിൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​ഐ.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി വേ​ണു​ഗോ​പാ​ല്‍, മു​ന്‍ മ​ന്ത്രി ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദ്, പി.​വി അ​ബ്​​ദു​ല്‍ വ​ഹാ​ബ് എം.​പി, എ.​പി അ​നി​ല്‍കു​മാ​ര്‍ എം.​എ​ല്‍.​എ, ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ വി.​വി പ്ര​കാ​ശ്, സം​സ്‌​കാ​ര സാ​ഹി​തി ചെ​യ​ര്‍മാ​ന്‍ ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത്, ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഇ​സ്മ​യി​ല്‍ മൂ​ത്തേ​ടം എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.


Share now