ഒന്നും നടക്കാത്ത അഞ്ച് നയപ്രഖ്യാപനങ്ങള്‍; വായിക്കാന്‍ വേണ്ടി മാത്രമായി പിണറായി സര്‍ക്കാരിന്റെ നയപ്രഖ്യാപനങ്ങള്‍; കഴിഞ്ഞ അഞ്ചു നയപ്രഖ്യാപനങ്ങളില്‍ നടക്കാതെ പോയവയുടെ പട്ടിക

Share now

പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന നിയമസഭാ സമ്മേളനത്തിന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ തുടക്കമായി. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചും വാഗ്ദാനങ്ങളുടെ കൂമ്പാരം നിറച്ചുമായിരുന്നു ആറാമത് നയപ്രഖ്യാപനം. പക്ഷേ, ഇതിന് മുമ്പുള്ളതൊക്കെയും ബഡായി പറച്ചില്‍ മാത്രമായിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്ത നയപ്രഖ്യാപനങ്ങളില്‍ പറഞ്ഞത് നടപ്പിലാക്കാത്ത ഒരു സര്‍ക്കാരാണ് കേരളത്തിലുള്ളത്. അതിന്റെ പട്ടിക താഴെ ചേര്‍ക്കുന്നു…

2016

. ഐ.ടി, ബയോ ടെക്നോളജി, ടൂറിസം, ഇലക്ട്രോണിക് മേഖലകളില്‍ 10 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും. കൃഷി, നിര്‍മ്മാണം, ചെറുകിട വ്യവസായം എന്നീ മേഖലകളില്‍ 15 ലക്ഷം പേര്‍ക്ക് തൊഴില്‍.

. രണ്ട് മെഡിക്കല്‍ കോളേജുകളെ എയിംസ് നിലവാരത്തിലേക്കുയര്‍ത്തും

. മറ്റു സംസ്ഥാനങ്ങളില്‍ സ്ഥലം പാട്ടത്തിനെടുത്ത് കശുവണ്ടി തോട്ടങ്ങള്‍ സ്ഥാപിക്കും.

. തീരത്ത് നിന്ന് മത്സ്യത്തൊഴിലാളികളെ മാറ്റി പാര്‍പ്പിക്കും

2017

. പൗരാവകാശ രേഖ, സുതാര്യത, ഉത്തരവാദിത്തം, സാമൂഹ്യ ഓഡിറ്റ് എന്നി ഉള്‍പ്പെടുത്തി സമഗ്ര നിയമം കൊണ്ടു വരും.

. 1000 സൂക്ഷ്മ വ്യവസായങ്ങള്‍ കെ.എഫ്.സി ആരംഭിക്കും.

. വൈദ്യുതി ഉള്ള എല്ലാ വീടുകള്‍ക്കും ഇന്റര്‍നെറ്റ് കണക്ഷന്‍.

. മൂന്ന് മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ പാര്‍ക്കുകള്‍ ഉള്‍പ്പടെ 12 ഹാര്‍ഡ് വെയര്‍ പാര്‍ക്കുകള്‍ നിര്‍മ്മിക്കും.

. ആഴക്കടല്‍ മണല്‍ ഖനനം തുടങ്ങും.

. പുതിയ തേയില ബ്രാന്റ് തുടങ്ങും. ലാഭത്തിന്റെ വിഹിതം തൊഴിലാളികള്‍ക്ക് നല്‍കും.

. ആന്ധ്രാ പ്രദേശില്‍ കേരളം കശുമാവ് കൃഷി തുടങ്ങും.

. റബ്ബര്‍ മേഖലയ്ക്ക് അമൂല്‍ മോഡല്‍ സംഘം ആരംഭിക്കും.

. സമുദ്ര തീരത്ത് 50 മീറ്ററിനുള്ളില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളികളെ 200 മീറ്റര്‍ പരിധിയിലേക്ക് പുനരധിവസിപ്പിക്കും.

. 7000 കോടി രൂപ ചിലവില്‍ കാസര്‍കോടിനെ കളീയിക്കാവിളയുമായി ബന്ധിക്കുന്ന ഹില്‍ ഹൈവേ

. തിരുവനന്തപുരത്തും കോഴിക്കോട്ടും യഥാക്രമം 4219 കോടി രൂപയുടെയും 2509 കോടിരൂപയുടെയും ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കും.

. സ്വകാര്യ മേഖലയിലെ തൊഴിലുകളില്‍ സംവരണത്തിന് ശ്രമിക്കും.

. ഗള്‍ഫില്‍ കേരള പബ്ളിക് സ്‌കൂളുകളും പ്രൊഫഷണല്‍ കോളേജുകളും കേരളാ ക്ളിനിക്കുകളും സ്ഥാപിക്കും.

2018

. ആയിരം പട്ടിക ജാതി കോളനികളുടെ സമഗ്ര വികസനത്തിന് വേണ്ടിയുടെ അംബ്ദകര്‍ ഗ്രാമ വികസന പദ്ധതി, പട്ടിക ജാതി- പട്ടിക ഗോത്ര വര്‍ഗങ്ങളുടെ വരുമാന ദായകമായ പ്രവര്‍ത്തികള്‍ വര്‍ധിപ്പിക്കുന്നതിന് വേണ്ടിയുള്ള ഗദ്ദികയും മറ്റു വിപണമേളകളും നടപ്പാക്കും.

. അണ്‍എയ്ഡഡ് അദ്ധ്യാപകര്‍ക്കായി മിനിമം വേതന ആക്ട് കൊണ്ടു വരും..

. ഓഖിയുടെ പശ്ചാത്തലത്തില്‍ ഐ.എസ്.ആര്‍.ഒയുമായി ചേര്‍ന്ന് ഉപഗ്രഹ അധിഷ്ഠിത നാവിഗേഷന്‍ പ്രവചന സംവിധാനം തുടങ്ങും.

2019 നയപ്രഖ്യാപനം

. 2018 ലെ മഹാപ്രളയത്തിന്റെ കെടുതികളില്‍ നിന്ന് കരകേറാനും കേരളത്തെ പുനര്‍ നിര്‍മിക്കാനും 31000 കോടി രൂപ ആവശ്യമുണ്ട്. ഇതില്‍ 5000 കോടി രൂപ ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് ലഭിക്കും. ബാക്കി സര്‍ക്കാര്‍ സ്വരൂപിക്കും. ഇതില്‍ 7000 കോടി രൂപ ലോകബാങ്കില്‍ നിന്നും എഡി ബിയില്‍ നിന്നും ലഭ്യമാക്കും. ക്രൗഡ് ഫണ്ടിംഗ് ഉപയോഗിച്ച് നാശനഷ്ടങ്ങള്‍ സംഭവിച്ച വീടുകളുടെ അറ്റകുറ്റപ്പണി നടത്തും.

(പ്രളയ പുനര്‍ നിര്‍മ്മാണം ഇത് വരെ തുടങ്ങിയില്ല. ലോക ബാങ്കില്‍ നിന്ന് ലഭിച്ച വായ്പ ശമ്പളവും പെന്‍ഷനും ധൂര്‍ത്തിനുമായി വകമാറ്റി ചിലവാക്കി.)

. ഒരു ഗോത്ര വര്‍ഗ കുടംബത്തിന് ഒരു തൊഴില്‍.

. എല്ലാവകുപ്പുകളിലും നിയമനം നല്‍കാന്‍ പട്ടിക ഗോത്ര വര്‍ഗ ഉദ്യേഗാര്‍ത്ഥികളില്‍ നിന്നും പ്രത്യേക റിക്ക്രൂട്ട്മെന്റ് നടത്തും.

. പ്രളയ ബാധിത പ്രദേശങ്ങളിലെ മറ്റു പിന്നോക്ക വിഭാഗത്തില്‍ പെടുന്ന ചെറുകിട സംരംഭകര്‍ക്ക് പലിശരഹിത വായ്പ.

. എല്ലാ ഇ എസ് ഐ ആശുപത്രികളിലും സൂപ്പര്‍ സ്പെഷ്യാലിറ്റി ഒ പി ക്ളിനിക്ക്, ഇന്റന്‍സീവ് കെയര്‍ യുണിറ്റ്.

. ഉള്‍നാടന്‍ ഗതാഗത ക്ളേശം പരിഹരിക്കുന്നതിന് കോസ്റ്റല്‍ ഷിപ്പിംഗ് പദ്ധതി. (നടന്നില്ല)

. മാലിന്യ മുക്ത പരിസരം, പൊളിക്കുന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ കണ്‍സ്ട്രക്ഷന്‍ ആന്റ് ഡീമോളിഷന്‍ പ്ളാന്റ് സ്ഥാപിക്കും. മാലിന്യത്തില്‍ നിന്ന് ഊര്‍ജ്ജം പദ്ധതി സജീവമാക്കും.

. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി തുടരും.(കാരുണ്യ പദ്ധതിയെ കുഴിച്ചു മൂടി.)

. സമഗ്ര തീര ദേശ വികസന പദ്ധതി നടപ്പാക്കും.

. തീരത്ത് നിന്ന് 50 മീറ്ററിനുള്ളില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിക്കും (മിക്കവാറും എല്ലാ വര്‍ഷവും ഇത് ആവര്‍ത്തിക്കുന്നുണ്ട്.)

. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ മൂന്നാമത്തെയും നാലമത്തെയും ബ്രോഡ്ഗേജ് റെയില്‍പാത സ്ഥാപിക്കും.

എലവേറ്റഡ് റെയില്‍വേ ലൈന്‍, അതോടൊപ്പം ഗ്രീന്‍ ഫീല്‍ഡ് കോറിഡോര്‍. മണിക്കൂറില്‍ 180 കിമി സ്പീഡുള്ള സെമി ഹൈസ്പീഡ് ട്രെയിനുകള്‍ തിരുവനന്തപുരത്തിനും എറണാകുളത്തിനുമിടിയല്‍.

ഒന്‍പത് പ്രധാന നദികളും ജലാശയങ്ങളും ശുചീകരിക്കും. നദികളുടെ സമീപമുള്ള നഗര പ്രദേശങ്ങളില്‍ സ്വീവറേജ് ട്രീറ്റ്‌മെന്റ് പ്‌ളാന്റുകള്‍ സ്ഥാപിക്കും.

2020

. പച്ചക്കറിയില്‍ സ്വയംപര്യാപ്തത. അത് നേടുന്നതിന് ജീവനി മിഷന്‍ പദ്ധതി.

. പാലക്കാട് കന്നപ്രയില്‍ പ്രതിദിനം 200 മെട്രിക് ട്ണ്‍ ഉത്പാദന ശേഷിയുള്ള ആധുനിക അരി മില്‍.

. ഒരു ലക്ഷം ക്ലാസ് ലൈബ്രറികള്‍ സ്ഥാപിക്കും.

. കടലില്‍ നിന്നും മാലിന്യം കൊണ്ടുവരുന്നവര്‍ക്ക് അതില്‍ നിന്ന് ഡീസല്‍ ഉല്പാദിപ്പിച്ച് സബ്സിഡി നിരക്കില്‍ നല്‍കും.

. ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍ രാജ്യത്തെ ആദ്യത്തെ അഞ്ചു സ്ഥാനത്തിനുള്ളില്‍ കേരളത്തെ എത്തിക്കും. ( രാജ്യത്തെ 28 ാം സ്ഥാനത്തേക്ക് കേരളം പിന്‍തള്ളപ്പെട്ടു. നേരത്തെ 21 ാം സ്ഥാനമായിരുന്നു.)

. മാലിന്യത്തില്‍ നിന്നും ഉര്‍ജ്ജമുണ്ടാക്കുന്ന പ്ലാന്റുകള്‍ സ്ഥാപിക്കും

. കുട്ടനാട് പാക്കേജ് മാതൃകയില്‍ ഇടുക്കി വയനാട് പാക്കേജ്.

. തിരുവനന്തപുരത്ത് ലൈറ്റ് മെട്രോയ്ക്ക് ഒപ്പം ശ്രീകാര്യം, ഉള്ളൂര്‍ , പട്ടം മേല്പാലങ്ങള്‍ നിര്‍മിക്കും.

. കരയിലും വെള്ളത്തിലും സഞ്ചരിക്കുന്ന വാട്ടര്‍ ബസ് ഇറക്കും


Share now