കോവിഡ് വ്യാപനം : സര്‍ക്കാരിന്റെ റേറ്റിങ് രാജ്യാന്തര ക്രെഡിറ്റ് ഏജന്‍സി മൈനസ് റാങ്കിലേക്ക് വെട്ടിക്കുറച്ചു; കിഫ്ബിക്കും ഇടിവ്

Share now


തിരുവനന്തപുരം. കോവിഡ് വ്യാപനം കണക്കിലെടുത്ത് കേരളത്തിന്റെയും കിഫ്ബിയുടെയും റേറ്റിങ് രാജ്യാന്തര ക്രെഡിറ്റ് ഏജന്‍സിയായ സ്റ്റാന്റേര്‍ഡ് ആന്റ് പുവര്‍ (എസ് ആന്റ് പി) വെട്ടിക്കുറച്ചു നേരത്തെ നല്‍കിയിരുന്ന ബിബി റേറ്റിങ്ങില്‍ നിന്നു ബിബി മൈനസ് റേറ്റിങ്ങിലേക്കാണു താഴ്ത്തല്‍.

സംസ്ഥാന സര്‍ക്കാരിന്റെ റേറ്റിങ്ങ് താഴ്ന്നതാണു കിഫ്ബിയുടെയും റേറ്റിങ്ങിലെ ഇടിവിനു കാരണം. പൂര്‍ണ്ണണായും സംസ്ഥാന സര്‍ക്കാരിനെ ആശ്രയിച്ചു പ്രവര്‍ത്തിക്കുന്ന സഥാപനമായതിനാലാണു കിഫ്ബിയുടെ റേറ്റിങ്ങും താഴ്ത്തിയതെന്ന് എസ്. ആന്‍ഡ് പി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.


ഇത്തരത്തില്‍ റേറ്റിങ് കുറയുന്നത് എടുക്കുന്ന വായ്പകളുടെ പലിശ കൂടാനും വായ്പ തന്നെ ലഭിക്കാതിരിക്കാനുമൊക്കെ ഇടയാക്കുമെങ്കിലും കോവിഡ് മിക്ക രാജ്യങ്ങളേയും പ്രതിസന്ധിയിലാക്കിയതിനാല്‍ തിരിച്ചടിയുണ്ടാകില്ലെന്നാണു കിഫ്ബിയുടെ പ്രതീക്ഷ.

സംസ്ഥാനത്തിന്റെ ധനസ്ഥിതി വരുന്ന ഒരു വര്‍ഷം കിഫ്ബിയുടെ ധനസമാഹരണങ്ങളെ ബാധിക്കില്ലെന്ന് എസ് ആന്‍ഡ് പി വിലയിരുത്തിയതായി കിഫ്ബി അധികൃതര്‍ വ്യക്തമാക്കി. കോവിഡ് രാജ്യത്തേയും സംസ്ഥാനത്തേയും ഇത്രയധികം തളര്‍ത്തിയിട്ടും കിഫ്ബിയുടെ റേറ്റിങ് ബി വിഭാഗത്തില്‍ തന്നെ തുടരുന്നതു ശുഭകരമാണെന്നു കിഫ്ബി അറിയിച്ചു.

ബിബിറേറ്റിങ് എന്നാല്‍…
തീര്‍ത്തും സുരക്ഷിതമല്ലെങ്കിലും സാമാന്യം മെച്ചപ്പെട്ട ധനസ്ഥിതിയുള്ളവര്‍ക്കാണു സ്റ്റാന്‍ഡേഡ് ആന്‍ഡ് പുവര്‍ ഏജന്‍സി ബിബി റേറ്റിങ് നല്‍കുക. സാമ്പത്തികമായി തിരിച്ചടി നേരിട്ടാല്‍ അതില്‍ നിന്നു കരകയറാന്‍ സ്വയം സജ്ജമല്ലാത്ത സ്ഥാപനങ്ങള്‍ക്കും ബിബി റേറ്റിങ് നല്‍കാറുണ്ട്. അല്‍പംകൂടി ധനസ്ഥിതി മോശമാകുമ്പോഴാണ് മൈനസ് ബിബി റേറ്റിങ് നല്‍കുക.


Share now