ഖുർആൻ കൊണ്ട് പോയത് കൊണ്ടാണ് തനിക്കെതിരെ അന്വേഷണം നടക്കുന്നതെന്ന് മതപണ്ഡിതന്മാരെ കൊണ്ട് വിശദീകരണമിറക്കാൻ ജലീൽ നിർബന്ധിക്കുന്നു; തെറ്റ് ചെയ്തിട്ടില്ലെങ്കിൽ പിന്നെ ഒളിച്ചു പോകുന്നത് എന്തിനെന്ന് കെ.പി.എ മജീദ്

Share now

തിരുവനന്തപുരം:തെറ്റ് ചെയ്തിട്ടില്ലെങ്കിൽ എന്തിനാണ് അന്വേഷണ ഏജൻസികൾക്ക് മുൻപിൽ ജലീൽ ഒളിച്ചു പോകുന്നതെന്ന് മുസ്‌ലിം ലീഗ് എം.എൽ.എ കെ.പി.എ മജീദ്. ഒളിച്ചു പോകുന്നത് സംശയം വർധിപ്പിക്കുകയാണ്. ജലീൽ എല്ലാം തുറന്ന് പറയണമെന്നും അദ്ദേഹം പറഞ്ഞു. ഖുർആൻ കൊണ്ട് പോയത് കൊണ്ടാണ് തനിക്കെതിരെ അന്വേഷണം നടക്കുന്നതെന്ന് മതപണ്ഡിതന്മാരെ കൊണ്ട് വിശദീകരണമിറക്കാൻ ജലീൽ നിർബന്ധിക്കുകയാണ് ഇപ്പോൾ. ഖുറാന്‍ കൊണ്ടുവന്നത് കൊണ്ടല്ല, സ്വർണക്കടത്തുമായി ബന്ധമുണ്ടോ എന്നാണ് അന്വേഷിക്കന്നതെന്നും കെ.പി.എ മജീദ് പറഞ്ഞു.

പാണക്കാട്ടെ ചീട്ട് കൊണ്ടല്ല എ.കെ.ജി സെന്‍ററിലെ ചീട്ട് കൊണ്ടാണ് മന്ത്രിയായതെന്ന് ജലീല്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഇതെല്ലാം മാറ്റി പറയുകയാണ്. അന്വേഷണം വന്നപ്പോൾ പറയുന്നത് പാണക്കാട്ടെ തങ്ങൾ പറയട്ടെ താൻ തെറ്റ് ചെയ്തിട്ടുണ്ടോയെന്നാണ്. ഇതിൽ എന്ത് യുക്തിയാണ് ഉള്ളതെന്ന് മജീദ് ചോദിക്കുന്നു.

എന്‍.ഐ.എയുടെ അന്വേഷണ പരിധിയില്‍ വരുന്നത് വളരെ ഗൗരവകരമായ വിഷയമാണ്. ജനങ്ങളോട് സത്യം പറയാൻ ജലീൽ ബാധ്യസ്‌ഥനാണ്. ജലീൽ ഖുറാന്‍ എല്‍പ്പിച്ച എടപ്പാളിലെ സ്ഥാപനമേധാവി പറയുന്നത് ഞങ്ങള്‍ ഖുറാന്‍ ചോദിച്ചിട്ടല്ല അദ്ദേഹം ഇവിടെ കൊണ്ടുവന്നതാണ് എന്നാണ്. എന്തിനാണ് ഇതൊക്കെ ചെയ്യുന്നത് എന്നും എന്തിനാണ് മതവുമായി ഇതിനെ ബന്ധപ്പെടുത്തുന്നതെന്നും മജീദ് ചോദിച്ചു.


Share now