മൊറട്ടോറിയം കാലാവധി നീട്ടാനാവില്ലെന്ന് സുപ്രീംകോടതി: പൂര്‍ണ പലിശ ഇളവ് നല്‍കാനാവില്ല ; പിഴപ്പലിശ ഈടാക്കരുത്

Share now

ന്യൂഡല്‍ഹി: കോവിഡ് ലോക്ഡൗണിന്റെ ഭാഗമായി ബാങ്ക് വായ്പ തിരിച്ചടവിന് നല്‍കിയ മൊറട്ടോറിയം കാലാവധി നീട്ടണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. മൊറട്ടോറിയം കാലത്ത് പൂര്‍ണ പലിശ ഇളവ് നല്‍കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. വായ്പ കാലാവധി നീട്ടുന്നതും ഒരു തരത്തിലും സാധ്യമല്ല.

സര്‍ക്കാരിന്റെ സാമ്പത്തിക കാര്യങ്ങളിലും നയപരമായ തീരുമാനങ്ങളിലും കോടതി ഇടപെടുന്നത് ഉചിതമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. ബാങ്ക് വായപ്കള്‍ക്ക് പിഴപ്പലിശ ഏര്‍പ്പെടുത്തിയ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും അപ്രകാരം ബാങ്കുകള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ആ പണം തിരികെ നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

ഏതെങ്കിലും ഒരു മേഖലയില്‍ പ്രശ്‌നങ്ങളുണ്ട് എന്നതുകൊണ്ട് കോടതി നയപരമായ വിഷയങ്ങളില്‍ ഇടപെടുന്നത് ഉചിതമല്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ബാങ്കുകള്‍ക്ക് നിക്ഷേപകര്‍ക്കും പലിശ നല്‍കേണ്ടതാണ്. പലിശ എഴുതള്ളുന്നത് ബാങ്കുകളെ തകര്‍ക്കുമെന്നും കോടതി നിരീക്ഷിച്ചു.


Share now