ആഴക്കടല്‍ മത്സ്യ ബന്ധന കരാറിനെതിരെ എം.വിന്‍സന്റ് എംഎല്‍എയുടെ സത്യാഗ്രഹം നാളെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും

Share now

വിഴിഞ്ഞം: ആഴക്കടല്‍ മത്സ്യബന്ധനത്തിന് അമേരിക്കന്‍ കമ്പനിക്ക് വഴി തുറക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചും ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ നല്‍കിയതില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുക, കരാറിന് കൂട്ടുനിന്ന ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ രാജി വയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കോവളം എം.എല്‍.എ എം. വിന്‍സന്റ് നാളെ (ഫെബ്രുവരി 27 ശനിയാഴ്ച) വിഴിഞ്ഞം കടപ്പുറത്ത് സത്യാഗ്രഹം അനുഷ്ഠിക്കും.

രാവിലെ 9 മണിക്ക് ആരംഭിക്കുന്ന സത്യാഗ്രഹം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ഒരു മണിവരെ നടത്തുന്ന സത്യാഗ്രഹ സമരത്തില്‍ വിവിധ മത്സ്യ തൊഴിലാളി സംഘടനകള്‍ പങ്കെടുക്കും.


Share now