പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനശേഷം ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമം; അബോധാവസ്ഥയിലായ പെണ്‍കുട്ടിയുടെ നില ഗുരുതരം; പ്രതിയെ പോലീസ് അറസ്റ്റ് ചെയതു

Share now

മധ്യപ്രദേശ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ബീട്ടുലില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. പെണ്‍കുട്ടി വീട്ടില്‍ കാണാത്തത് കാരണം നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കുഴിയില്‍ നിന്നും രക്ഷപ്പെടുത്തിയത്. പരുക്കേറ്റ പെണ്‍കുട്ടി ചികിത്സയിലാണ്. പാടത്ത് പമ്പ് സെറ്റ് അടയ്ക്കാന്‍ എത്തിയതിനിടെയാണ് അയല്‍വാസിയുടെ അതിക്രമം.

സുശീല്‍കുമാര്‍ എന്നയാളാണ് അറസ്റ്റിലായത്. 36കാരനായ പ്രതി സുഹൃത്തിന്റെ മകളെയാണ് പീഡിപ്പിച്ചത്. ബലാത്സംഗം ചെയ്ത ശേഷം കൃഷിയിടത്തിലെ സ്ലാബിനടിയില്‍ കുഴിച്ചിടുകയായിരുന്നു. അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ നാഗ്പുരിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും നില ഗുരുതരമായി തുടരുകയാണ്.


Share now