പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു; ഭക്തിയുടെ പാരമ്യത്തില്‍ ശബരിമല

Share now

പത്തനംതിട്ട: ശരണംവിളിയുടെ ആരവങ്ങള്‍ക്കിടെ ശബരിമലയില്‍ പൊന്നമ്പല മേട്ടില്‍ മകരജ്യോതി തെളിഞ്ഞു. 6.42നാണ് ജ്യോതി തെളിഞ്ഞത്. കൊവിഡിന്റെ സാഹചര്യത്തില്‍ കര്‍ശന നിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരുന്നു ഇത്തവണ മകരജ്യോതി ദര്‍ശനം. അയ്യായിരം പേര്‍ക്കു മാത്രമാണ് ശബരിമലയിലേക്ക് പ്രവേശനം അനുവദിച്ചിരുന്നത്.

സന്നിധാനത്തേക്കെത്തിച്ച തിരുവാഭരണം തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി. ദീപാരാധനയ്ക്ക് ശേഷം സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ മൂന്നു പ്രാവശ്യം ജ്യോതി തെളിഞ്ഞു. സന്നിധാനത്തു നിന്ന് മാത്രമേ ഇക്കുറി ജ്യോതി ദര്‍ശിക്കാന്‍ അനുമതിയുണ്ടായിരുന്നുള്ളു.


Share now