ഓസ്കാറിലേക്കുള്ള എൻട്രി നേടി ജെല്ലിക്കെട്ട്; 2011 ശേഷം ശുപാർശ ചെയ്യപ്പെടുന്ന മലയാള ചിത്രം

Share now

ന്യൂഡൽഹി: ലിജോ ജോസ് പെല്ലിശ്ശരിയുടെ ചിത്രമായ ജല്ലിക്കെട്ട് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ഓസ്‌കാറിന്. 2011 ൽ ആദാമിന്റെ മകൻ അബുവിന് ശേഷം ഔദ്യോഗിക എന്‍ട്രിയാകുന്ന മലയാള ചിത്രമാണ് ജല്ലിക്കെട്ട്. 93ാമത് ഓസ്കാർ പുരസ്കാരത്തിന് മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിലാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. വിന്‍ഡോ ഓണ്‍ ഏഷ്യന്‍ സിനിമാ വിഭാഗത്തില്‍ ഇരുപത്തിനാലാമത് ബുസാന്‍ ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദര്‍ശിപ്പിക്കുകയുണ്ടായി. അന്‍പതാമത് കേരള ചലച്ചിത്ര അവാര്‍ഡില്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ് ലിജോ ജോസ് പെല്ലിശ്ശേരിക്ക് ലഭിച്ചത് ഈ ചിത്രത്തിലൂടെയാണ്. ആന്റണി വർഗീസ്, ചെമ്പൻ വിനോദ്, ശാന്തി ബാലചന്ദ്രൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.


Share now