യു.പിയില്‍ യുവാവിന്റെ കൈയിലും കാലിലും പോലീസ് ആണിയടിച്ചു; കര്‍ഫ്യു ലംഘിച്ചെന്നാരോപിച്ചാണ് ആണിയടി; പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവാവിന്റെ വീട്ടുകാര്‍

Share now

ഉത്തര്‍പ്രദേശില്‍ യുവാവിന്റെ കൈയിലും കാലിലും യു.പി. പോലീസ് ആണി തറച്ചെന്ന് പരാതി. രഞ്ജിത്ത് എന്ന യുവാവണ് ബുധനാഴ്ച്ച ബറാദരി പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയത്. കോവിഡ് കര്‍ഫ്യു ലംഘിച്ചെന്ന് ആരോപിച്ചാണ് പോലീസ് ഈ ക്രൂരത ചെയ്തതെന്ന് രഞ്ജിത്തിന്റെ മാതാവ് പറയുന്നു. അതേസമയം യുപി പോലീസ് ഈ ആരോപണങ്ങളെ തള്ളിക്കളഞ്ഞു. രഞ്ജിത്ത് സ്വയമായി ആണിതറച്ചതാണെന്നും കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണ് ഇതെന്നും ബറേലി എസ്.എസ്.പി രോഹിത് സിങ് സജ്വാന്‍ മാധ്യമങ്ങളോട് പറഞ്ഞു.


Share now