മരുന്നുകള്‍ കടലില്‍ വലിച്ചെറിയണമെന്ന് പറഞ്ഞതില്‍ മാറ്റമില്ല; നിലപാട് ആവര്‍ത്തിച്ച് ശ്രീനിവാസന്‍

Share now

ലോകം ഒന്നടങ്കം മഹാമാരിയെ നേരിടുന്നതിനിടയിൽ അലോപ്പതി ചികിത്സ രീതിയെ വിമർശിക്കുന്ന തന്റെ നിലപാടിൽ മാറ്റമില്ലെന്ന് ആവർത്തിച്ച് നടൻ ശ്രീനിവാസൻ . മാധ്യമം പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് അലോപ്പതി ചികിത്സാരീതിയെ വിമര്‍ശിച്ചത്. വൈറ്റമിന്‍ സി കൊവിഡിന് പ്രതിരോധം ആകുമെന്ന് പരിയാരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പറഞ്ഞു എന്നാണ് ശ്രീനിവാസന്‍ എഴുതിയത്.

എന്നാല്‍ ഇത് വ്യാജപ്രചരണമാണെന്നും ദയവ് ചെയ്ത് സാമൂഹ്യദ്രോഹപരമായ പ്രചാരണം നടത്തരുതെന്നുമാണ് സോഷ്യല്‍ മീഡിയയിലെ വിമര്‍ശനം വന്നത്. അലോപ്പതി ചികിത്സാരീതിയെ വിമര്‍ശിച്ചുകൊണ്ട് എന്തിനാണ് അലോപ്പതി ആശുപത്രികളില്‍ ചികിത്സ തേടുന്നത് എന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് മറുപടിയുമായാണ് താരം എത്തിയിരിക്കുന്നത്.

താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണെന്നും രോഗങ്ങള്‍ക്ക് ശാശ്വത പരിഹാരമില്ലാത്ത ചികിത്സാ സമ്പ്രദായമാണ് അലോപ്പതിയെന്ന് ചൂണ്ടിക്കാട്ടുകയാണ് ചെയ്തതെന്നുമാണ് ശ്രീനിവാസന്‍ പറയുന്നത്. താന്‍ വലിയ ആശുപത്രികളില്‍ ചികിത്സ തേടുന്നത് ആധുനിക സൗകര്യം പ്രയോജനപ്പെടുത്താനാണെന്നും അതിനിയും പോകുമെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേർത്തു .

കോ​വി​ഡി​ന്​ വി​റ്റാ​മി​ന്‍ സി ​പ്ര​തി​വി​ധി​യാ​ണെ​ന്ന ഒ​രു ഡോ​ക്​​ട​റു​ടെ നി​രീ​ക്ഷ​ണം ചൂ​ണ്ടി​ക്കാ​ട്ടു​ക​യാ​ണ്​ ചെ​യ്​​ത​തെ​ന്ന്​ ശ്രീ​നി​വാ​സ​ന്‍ പ​റ​ഞ്ഞു. അ​തി​ന്റെ നി​ജ സ്​​ഥി​തി അ​റി​യി​ല്ല. അ​തേ​സ​മ​യം​ ആ​ധു​നി​ക വൈ​ദ്യ​ശാ​സ്​​ത്ര​മെ​ന്ന്​ അ​വ​കാ​ശ​പ്പെ​ടു​ന്ന അ​ലോ​പ്പ​തി​യി​ല്‍ വൃ​ക്ക, ക​ര​ള്‍, ഹൃ​ദ​യ​രോ​ഗ​ങ്ങ​ള്‍​ക്കും പ്ര​മേ​ഹം, ആ​സ്​​ത്​​മ തു​ട​ങ്ങി​യ​വ​ക്കും ശാ​ശ്വ​ത പ​രി​ഹാ​ര​മി​ല്ല എ​ന്നാ​ണ്​ നി​ല​പാ​ടെന്നാണ് ശ്രീനിവാസന്‍ പറയുന്നത്.

കീ​റി​മു​റി​ച്ച്‌​ മ​റ്റു​ള്ള​വ​രു​ടെ ക​ര​ളോ ഹൃ​ദ​യ​മോ വൃ​ക്ക​യോ എ​ടു​ത്തു​വെ​ച്ച്‌​ ജീ​വി​ത​കാ​ലം മു​ഴു​വ​ന്‍ മ​രു​ന്ന്​ ന​ല്‍​കും. ഇ​തി​ല്‍ പാ​ര്‍​ശ്വ​ഫ​ല​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​വ കു​റ​വാ​ണ്. ചി​ല രോ​ഗ​ങ്ങ​ള്‍​ക്ക്​ ചി​ല മ​രു​ന്നു​ക​ള്‍ ഫ​ലം ചെ​യ്യു​ന്നു​ണ്ടെ​ന്ന​ത്​ നി​ഷേ​ധി​ക്കു​ന്നി​ല്ല​. അ​ലോ​പ്പ​തി ഡോ​ക്​​ട​റാ​യി​രു​ന്ന സാ​മു​വ​ല്‍ ഹാ​നി​മാ​ന്‍ മ​രു​ന്നു​ക​ളു​െ​ട പാ​ര്‍​ശ്വ​ഫ​ല​ങ്ങ​ളി​ല്‍ മ​നം മ​ടു​ത്താ​ണ്​ ഹോ​മി​യോ​പ്പ​തി ക​ണ്ടു​പി​ടി​ച്ച​ത്.മാത്രമല്ല, മരുന്നുകൾ കടലില്‍ വലിച്ചെറിയണമെന്ന നിലപാടിലും മാറ്റമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി


Share now