മുണ്ടക്കയം: വൃദ്ധന്‍റെ മരണം പട്ടിണിമൂലം; ആന്തരികാ അവയവങ്ങള്‍ ചുരുങ്ങിയ നിലയില്‍

Share now

മുണ്ടക്കയം: മകന്റെ ക്രൂരതയില്‍ മരണത്തിന് കീഴടങ്ങിയ വൃദ്ധന്റെ ആന്തരീകാവയവങ്ങള്‍ ചുരുങ്ങിയ നിലയില്‍. പട്ടിണി കിടന്നാണോ മരണം എന്നറിയാന്‍ കൂടുതല്‍ ടെസ്റ്റുകളും പരിശോധനകളും നടത്തും. മരണമടഞ്ഞ പൊടിയന്റെ ആന്തരീകാവയവങ്ങള്‍ ചുരുങ്ങിയിരുന്നു എന്നാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പുറത്തു വന്നിരിക്കുന്ന പ്രാഥമിക വിവരം. കൂടുതല്‍ വിവരങ്ങള്‍ കിട്ടുന്നതിനായി ആന്തരീകാവയവങ്ങള്‍ രാസപരിശോധനയ്ക്കും വിധേയമാക്കും.

ഇതിനെല്ലാം ശേഷമായിരിക്കും മകന്‍ റെജിക്കെതിരേ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുക. ഇന്നലെയാണ് പോസ്റ്റുമാര്‍ട്ടം നടന്നത്. െതാണ്ടയുടേയും ആമാശയത്തിന്റെയും വശങ്ങള്‍ ചുരുങ്ങിയിരുന്നു. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലായിരുന്നു പോസ്റ്റുമാര്‍ട്ടം. സംഭവത്തില്‍ മാനസീകാരോഗ്യ പ്രശ്്‌നം കാണിച്ച പൊടിയന്റെ ഭാര്യയുടെയും പരിസരവാസികളുടെയും മൊഴികളും എടുക്കും. അതേസമയം പൊടിയനെ സമയത്ത് ആശുപത്രിയില്‍ എത്തിച്ചില്ല എന്ന കുറ്റം മകന്‍ റെജിക്കെതിരേ കണ്ടെത്തിയിട്ടുണ്ട്. സമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ദ്രവരൂപത്തിലുള്ള ഭക്ഷണമെങ്കിലും കൊടുക്കാന്‍ കഴിയുമായിരുന്നു എന്നാണ് വിലയിരുത്തുന്നത്.

സമീപകാലത്തെങ്ങും വൃദ്ധന്‍ ഭക്ഷണം കഴിച്ചതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്താനായിട്ടില്ല എന്നും വിവരമുണ്ട്. കൂടുതലായി നടത്തുന്ന പരിശോധനയുടെ ഫലം അനുസരിച്ചായിരിക്കും മകന്‍ റെജിക്കെതിരേ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുക. ആഴ്ചകളോളം മുറിയില്‍ പൂട്ടിയിട്ട് മകന്റെ കൊടുംക്രൂരത. ഭക്ഷണവും വെള്ളവും കിട്ടാതെ പിതാവ് മരണത്തിനു കീഴടങ്ങിയതിനേത്തുടര്‍ന്ന് മനോനില തെറ്റിയ മാതാവിനെ ജനപ്രതിനിധികളും പോലീസും ചേര്‍ന്ന് ആശുപത്രിയിലാക്കി.

അസംബനിയിലാണു മൃഗങ്ങളോടുപോലും ചെയ്യാത്ത ക്രൂരത മകന്‍ മാതാപിതാക്കളോടു കാട്ടിയത്. അസംബനി തൊടിയില്‍ പൊടിയനും (80), ഭാര്യ അമ്മിണി(76)യുമാണ് ഇളയമകന്റെ പീഡനത്തിനിരയായത്. സംഭവം പുറത്തറിഞ്ഞതോടെ ഒളിവില്‍പോയ റെജിയെ പോലീസ് തെരയുന്നു. കഴിഞ്ഞദിവസം ആശാ വര്‍ക്കര്‍മാരും പാലിയേറ്റീവ് കെയര്‍ അംഗങ്ങളും വീട്ടിലെത്തിയപ്പോഴാണു വയോധികദമ്പതികളുടെ നരകതുല്യജീവിതം പുറത്തറിഞ്ഞത്. മാനസികനില തെറ്റിയ അമ്മിണി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.


Share now