
കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍ . വയനാട് സ്വദേശി വിജിത് വിജയനെ എന്‍ ഐ എ കൊച്ചി യൂണിറ്റാണ് അറസ്റ്റ് ചെയ്തത്. കല്‍പ്പറ്റയിലെ ക്യാമ്പ് ഓഫീസിലേക്ക് ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കൊച്ചി എന്‍ഐഎ ആസ്ഥാനത്ത് വച്ച് ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യും. പന്തീരങ്കാവ് യുഎപിഎ കേസിലെ ഒന്നും രണ്ടും പ്രതികളായ അലനെയും താഹയെയും നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റുമായി ബന്ധിപ്പിച്ചത് വിജിത് ഉള്‍പ്പെടെയുള്ള സംഘമാണെന്നായിരുന്നു എന്‍ഐഎയുടെ നിഗമനം. നേരത്തെ കോഴിക്കോട് വച്ചും വിജിതിനെ എന്‍ഐഎ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.