മന്ത്രി ജലീലിനെ എൻ.ഐ.എ ചോദ്യം ചെയ്യുന്നു; ഇത്തവണ എത്തിയത് ആലുവ മുൻ എം.എൽ.എ യൂസഫിന്റെ കാറിൽ

Share now

കൊച്ചി:സ്വർണക്കളക്കടത്തുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിനായി ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീൽ എൻ.ഐ.എ ഓഫീസിലെത്തി. അതിരാവിലെ 5.56 ന് ഒരു സ്വകാര്യ കാറിലാണ് ഇത്തവണയും എത്തിയത്. മനോരമ ന്യൂസാണ് ജലീൽ എൻ.ഐ.എ ഓഫീസിലെത്തിയ വാർത്ത പുറത്തു കൊണ്ടുവന്നത്. ആലുവ മുൻ എം.എൽ.എ യൂസഫിൻ്റെ കാറിലാണ് എത്തിയത്. കഴിഞ്ഞ തവണ കസ്റ്റംസിന്റെ ചോദ്യം ചെയ്യലിന് ജലീൽ എത്തിയതും ഒരു സ്വകാര്യ കാറിലായിരുന്നു. അരൂരിലുള്ള ഒരു വ്യവസായിയുടെ കാറിലാണ് എത്തിയത്. പതിവുപോലെ തലയിൽ മുണ്ടിട്ടാണ് ഇത്തവണയും എൻ.ഐ.എ ഓഫീസിലെത്തിയത്. മാധ്യമങ്ങളുടെ മുൻപിൽ പെടാതിരിക്കാനാണ് ഇത്തവണയും ചോദ്യം ചെയ്യലിന് അതിരാവിലെ ഹാജരായത്. സാധാരണ ഗതിയിൽ ഉദ്യോഗസ്‌ഥർ 9 മണിക്ക് മാത്രമേ ഓഫീസിൽ എത്തുകയുള്ളു. മന്ത്രിയുടെ ആവശ്യ പ്രകാരമാണ് ചോദ്യം ചെയ്യൽ രഹസ്യമാക്കിയതെന്ന് വ്യക്തമാണ്. ഇന്നലെ എൻ.ഐ. എ സംഘം കസ്റ്റംസ് ഓഫീസിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇന്നത്തെ ചോദ്യം ചെയ്യലിന് മുന്നോടിയായിരുന്നു വിവരങ്ങൾ ആരാഞ്ഞിരുന്നത് എന്ന് വ്യക്തമായിരിക്കുകയാണ്.

കല്ലുവെച്ച നുണകളും കെട്ടുകഥകളും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഓരോ ദിവസവും വിളമ്പുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താൻ എനിക്കു മനസ്സില്ല. മറച്ചുവെക്കേണ്ടത് മറച്ചുവെക്കുമെന്നൊക്കെയാണ് കഴിഞ്ഞ തവണ ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ശേഷം ജലീൽ ഫേസ്ബുക്കിൽ കുറിച്ചത്. ഞങ്ങളറിയാതെ ഇവിടെ ഒരു ഈച്ച പാറില്ല എന്ന് അഹങ്കരിച്ചവരുടെ തലക്കേറ്റ പ്രഹരത്തിൻ്റ ആഘാതം, അവർക്ക് ജീവനുള്ളേടത്തോളം മറക്കാനാവില്ല. പല വാർത്താ മാധ്യമങ്ങളും നൽകുന്ന വാർത്തകളുടെ പൊള്ളത്തരം ജനങ്ങളെ ബോധ്യപ്പെടുത്തലായിരുന്നു ലക്ഷ്യം. അത് നടന്നു. അത് നടത്തി. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് പകതീർക്കുന്നവർ എക്കാലത്തുമുണ്ടായിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നു എന്നൊക്കെയായിരുന്നു. ജലീൽ തൻ്റെ പോസ്റ്റിൽ കുറിച്ചിരുന്നത്. ആ അഹങ്കാരത്തിന് കിട്ടിയ വലിയ തിരിച്ചടിയാണ് ഇത്.
മനോരമ ന്യൂസിൻ്റെ ലേഖകൻ അനിൽ ഇമ്മാനുവേൽ ആണ് എൻ.ഐ.എ ഓഫിസിൽ എത്തുന്നത് ചിത്രീകരിച്ചത്. എൻ.ഐ.എ ഓഫീസിലേക്ക് കാർ കയറ്റി നിർത്തി തിടുക്കത്തിൽ അതിനുള്ളിലേക്ക് ഓടി കയറുന്ന ദൃശ്യങ്ങളാണ് മനോരമ പുറത്തു കൊണ്ടുവിട്ടത്.


Share now