സ്വര്‍ണ്ണക്കടത്ത് കേസ്: തിരുച്ചിറപ്പള്ളിയിലെ ജ്വല്ലറികളില്‍ എന്‍ഐഎ റെയ്ഡ്

Share now

ചെന്നൈ: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിലെ സ്വര്‍ണ്ണക്കടകളില്‍ എന്‍ഐഎ റെയ്ഡ്. ചെന്നൈ എന്‍ഐഎ യൂണിറ്റാണ് പരിശോധന നടത്തുന്നത്.

കേരളത്തില്‍ അനധികൃതമായി എത്തിച്ച സ്വര്‍ണ്ണം തിരുച്ചിറപ്പള്ളിയിലെ സ്വര്‍ണകടകളില്‍ വില്‍പ്പന നടത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. തിരുച്ചിറപ്പള്ളി, കോയമ്പത്തൂര്‍ എന്നിവടങ്ങളില്‍ നിന്ന് പിടികൂടിയ ഏജന്റുമാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്.


Share now