
നിയമസഭാ തിരഞ്ഞെടുപ്പില്‍ നിന്നും മത്സരിക്കാനില്ലെന്ന് പറഞ്ഞ് സ്വയം ഒഴിഞ്ഞുമാറി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചുമതല ഏറ്റെടുക്കാമെന്നാണ് കേന്ദ്ര നേതൃത്വത്തെ സുരേന്ദ്രന് അറിയിച്ചിരിക്കുന്നത്. സുരേന്ദ്രന്റെ ഈ തീരുമാനത്തില്‍ കേന്ദ്രം ഇരുവരെയും മറുപടി നല്‍കിയിട്ടില്ല.
മറ്റ് സംസ്ഥാനങ്ങളില്‍ സംസ്ഥാന അധ്യക്ഷന്മാര് തെരഞ്ഞെടുപ്പില്‍ മത്സരിക്കാറുണ്ട്. സംസ്ഥാനത്ത് മുതിര്‍ന്ന നേതാക്കളെല്ലാം മത്സരിക്കുന്നുണ്ട്. താനും മത്സരിച്ചാല്‍ പ്രചാരണത്തില്‍ വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കാനാകില്ലെന്നും സുരേന്ദ്രന് പറയുന്നത്. കോന്നിയിലോ മഞ്ചേശ്വരത്തോ സുരേന്ദ്രന് മത്സരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയിലും സുരേന്ദ്രനെ പരിഗണിച്ചിരുന്നു.