നിയമസഭ കൈയ്യാങ്കളി കേസ്: മന്ത്രി ശിവന്‍കുട്ടി രാജിവെയ്ക്കണം; തെരുവിലെ ഗുണ്ടായിസം നിയമസഭയില്‍ കാണിച്ച മന്ത്രിക്ക് ആ സ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്ന് കെ.സുധാകരന്‍

Share now

നിയമസഭാ കൈയ്യാങ്കളി കേസില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് കെ.സുധാകരന്‍. നിയമസഭാ കൈയ്യാങ്കളി കേസില്‍ വിചാരണ നേരിടോന്‍ സുപ്രീംകോടതി ഉത്തരവിട്ട സാഹചര്യത്തിലാണ് ശിവന്‍കുട്ടി രാജി വെക്കണമെന്നാവശ്യവുമായി രംഗത്തെത്തിയത്. തെരുവിലെ ഗുണ്ടായിസം നിയമസഭയില്‍ കാണിച്ച മന്ത്രിക്ക് ആ സ്ഥാനത്ത് തുടരാന്‍ അവകാശം ഇല്ലെന്ന് കോടതിക്കും ജനങ്ങള്‍ക്കും അറിയാമെന്നും ജനപക്ഷത്ത് നിന്നുള്ള സമരമല്ല നിയമസഭയില്‍ നടന്നതെന്നും പറഞ്ഞ സുധാകരന്‍ കേസില്‍ സുപ്രീംകോടതിയില്‍ നിന്നുണ്ടായത് ചരിത്രപരമായ വിധിയാണെന്നും പറഞ്ഞു.

കേസിന്റെ മെറിറ്റില്‍ പോകുന്നതില്‍ തുല്യമാണ് സുപ്രീംകോടതിയില്‍ നിന്നും വന്ന വിധി. ഖജനാവിലെ പണം ചെലവഴിച്ച മുഖ്യമന്ത്രി ധാര്‍മികതയെ കുറിച്ച് ചിന്തിക്കണം. നിയമസഭയില്‍ നടന്നതെന്താണെന്ന് ജനം കണ്ടതാണ്. അതില്‍പരം എന്ത് തെളിവാണ് വേണ്ടത്. ക്രിമിനലുകളെ സംരക്ഷിക്കാന്‍ എത്ര പണം ഖജനാവില്‍ നിന്ന് ചെലവഴിച്ചു എന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്നും കെ.സുധാകരന്‍ ദില്ലിയില്‍ ആവശ്യപ്പെട്ടു.


Share now